അത്യന്തം നാടകീയം ..പാകിസ്താനെതിരെ ഇന്ത്യക്ക് ആവേശ ജയം

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് അവിശ്വസിനിയ ജയം. ആവേശം അവസാന ബോൾ വരെ നീണ്ട മത്സരത്തിൽ 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. പവർ പ്ലേ കഴിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന പരിതാപകരമായ നിലയിലായിരുന്നു.

53 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 83 .റൺസ് റൺസ് എടുത്ത വീരാട് കോഹ്‌ലിയും 37 ബോളിൽ 40 റൺസ് എടുത്ത ഹാര്‍ദിക് പാണ്ഡ്യയും ആണ് ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റിയത്‌.കോലിയുമൊത്ത് 113 റൺസിൻ്റെ നിർണായക കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഹാർദിക് മടങ്ങിയത്.

അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 16 റൺസ് ആയിരുന്നു വേണ്ടിയിരുന്നത് . ആദ്യ പന്തില്‍ ഹാര്‍ദിക് പുറത്തായി. ദിനേശ് കാര്‍ത്തിക് ക്രീസിലേക്ക്. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ കോലി രണ്ട് റണ്‍സ് നേടി. നാലാം പന്തില്‍ സിക്‌സ്. കൂടെ നോബോളും.അവസാന രണ്ട് പന്തില്‍ വേണ്ടത് രണ്ട് റണ്‍.
കാര്‍ത്തിക് പുറത്ത്. ആര്‍ അശ്വിന്‍ നേരിട്ട അവസാന പന്ത് വൈഡ്. സ്‌കോര്‍ ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ബൗണ്ടറി നേടി അശ്വിന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്‌മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Share this news

Leave a Reply

%d bloggers like this: