ഡബ്ലിൻ ബസ് പ്രതിസന്ധി : പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ മറ്റ് മാർഗ്ഗങ്ങൾ തേടുന്നതായി റിപ്പോർട്ട്

അയർലൻഡ് തലസ്ഥാനത്തെ ബസ് പ്രതിസന്ധി പൊതുഗതാഗതത്തിൽ നിന്ന് ആളുകളെ അകറ്റുന്നതായി റിപ്പോർട്ട്. നോർത്ത് ഭാഗത്ത് നിന്നുള്ള ബസ്സുകൾ സ്ഥിരമായി വൈകുന്നതും റദ്ദാക്കുന്നതും കാരണം യാത്രക്കാർ പൊതുഗതാഗതം ഉപേക്ഷിക്കുന്നതായാണ് റിപ്പോർട്ട്.

വടക്കൻ പ്രദേശവാസികളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് ഡബ്ലിൻ സിറ്റി കൗൺസിലർ Noeleen Reilly പൊതുഗതാഗത സേവനത്തെ വിമർശിച്ച് രംഗത്തെത്തി.13,40,83,220 N4, N6 റൂട്ടുകളിലെ യാത്രക്കാർക്കാണ് ബസ് സേവനങ്ങൾ തലവേദനയാകുന്നത്.

“ഡബ്ലിൻ ബസുമായും Go-Ahead ബസ് ഓപ്പറേറ്ററുമായും ബന്ധപ്പെട്ട നിരവധി പരാതികൾ Finglas , Ballymun പ്രദേശവാസികളിൽ നിന്നും ലഭിക്കുന്നതെന്ന് സിറ്റി കൗൺസിലർ വ്യക്തമാക്കി.

“Finglas ൽ ബസ് കണക്ട്സ് പ്രോഗ്രാം നടപ്പിലാക്കിയത് യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനുപകരം പ്രതികൂല ഫലമുണ്ടാക്കി.ബസ് വൈകുന്നതുമൂലം കുട്ടികൾ സ്‌കൂളിൽ വൈകിയെത്തുകയും തൊഴിലാളികൾക്ക് ബസ് കൃത്യസമയത്ത് എത്താത്തതിനാൽ തൊഴിലുടമകളിൽ നിന്ന് മുന്നറിയിപ്പ് ലഭിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഏറ്റവും ആവശ്യമുള്ള സമയങ്ങളിൽ ബസ് സേവനം ലഭിക്കാതിരുന്നാൽ ആളുകൾ കാറുകളിലേക്ക് തിരിയുകയും റോഡുകൾ കൂടുതൽ തിരക്കേറിയതാക്കുകയും ചെയ്യുമെന്ന് സിറ്റി കൗൺസിലർ സൂചിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: