Monaghan ൽ കാറുകളും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം ; ഒരാൾക്ക് ഗുരുതര പരിക്ക്

അയര്‍ലന്‍ഡിലെ Monaghan കൗണ്ടിയിലെ Castleblayney ല്‍ കാറുകളും, ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. ഒരു കാറിലുണ്ടായിരുന്ന അറുപത് വയസ്സിനടത്തു പ്രായമുള്ള ഒരു സ്ത്രീയും, പുരുഷനുമാണ് മരണപ്പെട്ടത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. രണ്ടാമത്തെ കാറിലുണ്ടായിരുന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ Drogheda യിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ വൈകീട്ട് 6.15 ഓടെ Mullaghanee യിലെ N2 വിലായിരുന്നു അപകടം. അപകടത്തിന് സാക്ഷിയായവരോ, ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഗാര്‍ഡയെ സമീപിക്കണമെന്ന് ഗാര്‍ഡ അധികൃതര്‍ അറിയിച്ചു. Castleblayney ഗാര‍്ഡ സ്റ്റേഷനിലോ(042 974 7900), ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ(1800 666 111), സമീപത്തുള്ള ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണ്.

Share this news

Leave a Reply

%d bloggers like this: