ഡബ്ലിനിലെ ചൈനീസ് ‘പോലീസ് സ്റ്റേഷൻ’ അടച്ചുപൂട്ടാൻ ഉത്തരവിട്ട് അയർലൻഡ്

ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് പോലീസ് സ്റ്റേഷന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് അയര്‍ലന്‍ഡ് സര്‍ക്കാര്‍. Capel Street ല്‍ പ്രവര്‍ത്തിക്കുന്ന ചൈനയുടെ Fuzhou Police Service Overseas Station ആണ് പ്രവര്‍ത്തനം അവസാനിപ്പിക്കാനായി അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചൈനീസ് വിമതരെ തിരിച്ച് ചൈനയിലെത്തിക്കാനായി വിവിധ രാജ്യങ്ങളില്‍ ചൈന ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതായി മനുഷ്യാവകാശ സംഘടനയായ Safeguard Defenders ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അയര്‍ലന്‍‍ഡിന്റെ നടപടി.

സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി ചൈനീസ് അധികൃതരോ Fuzhou അധികൃതരോ അയര്‍ലന്‍ഡ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും അനുമതി നേടിയിട്ടില്ല എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞു. അയര്‍ലന്‍ഡില്‍ ഒരു വിദേശരാജ്യം നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും, ദേശീയ നിയമങ്ങള്‍ക്കും അനുസൃതമായി നടത്തണമെന്ന നിബന്ധന നിലനില്‍ക്കെയാണ് ഇത്.

നിലവില്‍ സര്‍ക്കാരിന്റെ ഉത്തരവ് കണക്കിലെടുത്ത് ചൈനീസ് എംബസി സ്റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായാണ് ലഭിക്കുന്ന വിവരം. സ്കോട്‍ലാന്‍ഡ് തലസ്ഥാനമായ ഗ്ലാസ്‍ഗോയില്‍ ചൈനയുടെ രഹസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായുള്ള വിവരം സ്കോട്‍ലാന്‍‍‍ഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: