അയർലൻഡിൽ ലോങ്ങ് കോവിഡ് ബാധിച്ചവരെ കുറിച്ചുള്ള പഠനറിപ്പോർട്ട് പുറത്ത് :പകുതി ആളുകൾ ഇപ്പോഴും രോഗികൾ

അയർലൻഡിലെ long covid ബാധിച്ചവരെ കുറിച്ചുള്ള പഠനറിപ്പോർട്ട് പുറത്ത്‌, ഒരു വർഷത്തിന് ശേഷവും പകുതി ആളുകൾക്ക് ലക്ഷണങ്ങൾ വിട്ടുമാറിയിട്ടില്ലെന്നാണ് കണ്ടെത്തൽ.
Cork University Hospital (CUH), APC Microbiome Ireland at University College Cork, and Long Covid Advocacy Ireland.എന്നിവർ സംയുക്തമായാണ് long covid ബാധിച്ചവരെ കുറിച്ചുള്ള പഠനം നടത്തിയത് “Impact of long Covid on health and quality of life.’എന്ന പഠനത്തിൽ 988 covid ബാധിതരെ ഉൾപ്പെടുത്തി.

.ദീർഘകാലം covid ബാധിച്ചവരിൽ പകുതിയോളം പേർക്ക് ഓർമ കുറവുള്ളതായി കണ്ടെത്തി. ശരാശരി ഒരു വർഷം വരെ കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവരായിരുന്നു സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും. അതിൽ 13 % പേർക്കും ലൈംഗികശേഷിക്കുറവ് അനുഭവപ്പെട്ടതായി രേഖപ്പെടുത്തി. കൂടാതെ 38 % പേർക്ക് tinnitus (തുടർച്ചയായി ചെവിയിൽ ഉണ്ടാകുന്ന മൂളൽ ശബ്ദം) ഉണ്ടായിരുന്നതായും പഠന റിപ്പോർട്ട് പറയുന്നു.

മൂന്നിൽ രണ്ടിലധികം പേർക്ക് ക്ഷീണം, വയറ്റിലെ അസ്വസ്ഥത, ഹൃദയമിടിപ്പ്, പേശി വേദന എന്നീ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് .APC പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും UCC ഇമ്മ്യൂണോളജി പ്രൊഫസറുമായ Liam O’Mahony യുടെ അഭിപ്രായത്തിൽ വൈറസിന് ഒന്നിലധികം അവയവ വ്യവസ്ഥകളിൽ കാര്യമായ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയും. അതിനാലാണ് ഒരേസമയം നിരവധി രോഗലക്ഷണങ്ങൾ ഉണ്ടാവുന്നത്.

Share this news

Leave a Reply

%d bloggers like this: