ചൂതാട്ട പരസ്യങ്ങൾക്കു നിരോധനമേർപ്പെടുത്തി ഐറിഷ് സർക്കാർ

അയർലൻഡിൽ ചൂതാട്ട പരസ്യങ്ങൾക്ക് നിരോധനമേർപ്പെടുത്തുന്ന ബില്ലിന് സർക്കാർ അംഗീകാരം നൽകി. ഇതിന് പുറമെ പുതിയ ഗാംബ്ലിങ് റെഗുലേറ്റർ അതോറിറ്റി രൂപീകരിക്കാനും സർക്കാർ തിരുമാനിച്ചിട്ടുണ്ട്.

ചൂതാട്ട പരസ്യ നിരോധനത്തിന് ഇന്നലെ രാവിലെ ചേർന്ന കാബിനറ്റ് യോഗം അംഗീകാരം നൽകുകയായിരുന്നു. രാവിലെ 5:30 മുതൽ രാത്രി 9 മണി വരെയാണ് നിലവിലെ ഉത്തരവ് പ്രകാരം ചൂതാട്ട പരസ്യത്തിനു നിരോധനമുണ്ടാവുക.

ചൂതാട്ട നിയന്ത്രണ ബില്ലിന്റെ ഭാഗമായാണ് സർക്കാർ ചൂതാട്ട പരസ്യങ്ങൾക്കു നിരോധനമേർപ്പെടുത്തിയത് .

ചൂതാട്ട പരസ്യങ്ങൾക്കുള്ള നിരോധനം നടപ്പിലാക്കാൻ അടുത്ത വർഷം ഒരു പുതിയ ഗാംബ്ലിങ് റെഗുലേറ്റർ അതോറിറ്റി രൂപീകരിക്കാനും കാബിനറ്റ് തീരുമാനം എടുത്തു .ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ നിരോധിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട് .ക്രെഡിറ്റ് കാർഡുകളിൽ വാതുവെപ്പ് നടത്തുന്നതും ചില പ്രദേശങ്ങളിൽ എടിഎമ്മുകൾ സ്ഥാപിക്കുന്നതും നിരോധിക്കും. ചൂതാട്ട ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് എട്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു .ചൂതാട്ടത്തിനു അടിമപെട്ടവരെയും കുട്ടികളെയും സംരക്ഷിക്കുക എന്നതാണ് പുതിയ നിയമത്തിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.

Share this news

Leave a Reply

%d bloggers like this: