മരണ അറിയിപ്പുകളും ഓർമ്മക്കുറിപ്പുകളും ഇനി വിരൽത്തുമ്പിൽ;സൗകര്യമൊരുക്കി Amrityum വെബ്സൈറ്റ്

ജീവിതത്തില്‍ പലപ്പോഴായി പ്രിയപ്പെട്ട അനേകം ആളുകള്‍ നമ്മോടും ലോകത്തോടും വിടപറഞ്ഞു പോയിട്ടുണ്ടാവാം. അവരോടൊത്തുള്ള ഓര്‍മ്മകളും, അവരുടെ ജീവിതകഥയും ലോകത്തോട് പങ്കുവയ്ക്കാനായി ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുമായി എത്തിയിരിക്കുകയാണ് Amrityum.

പ്രധാനമായും Death Notices & Funeral Information, Memorials, In Loving Memory Notices, Pet Tributes എന്നീ സേവനങ്ങളാണ് Amrityum ലൂടെ ആദ്യഘട്ടത്തില്‍ ലഭ്യമാവുക. മരണവിവരങ്ങള്‍, സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ചുരുങ്ങിയ സമയത്തിനുള്ളില്‍ പങ്കുവയ്ക്കാന്‍ Death Notice സര്‍വ്വീസിലൂടെ സാധ്യമാവും. വായിക്കുന്നവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും ഇതിലൂടെ സൌകര്യമുണ്ട്.

നമ്മോട് വിടപറഞ്ഞ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കാനുള്ള സൌകര്യമാണ് Memorials എന്ന ഫീച്ചറിലൂടെ ലഭിക്കുന്നത്. ഓര്‍മ്മകളും, മരണപ്പെട്ടവരോടുത്തുള്ള നിമിഷങ്ങളും വെബ്സൈറ്റ് വഴി പങ്കുവയ്ക്കുന്നതിലൂടെ തലമുറകളോളം അവരുടെ മഹത്വത്തെ അറിയും. ഓമനിച്ചു വളര്‍ത്തിയ മൃഗങ്ങള്‍ വിട്ടുപിരിയുന്ന വേളയിലും ആദരവര്‍പ്പിക്കാനായി Amrityum ന്റെ Pet Tributes സംവിധാനത്തിലൂടെ സാധ്യമാവും. Amrityum ന്റെ രണ്ടാം ഘട്ടത്തിലൂടെ Family Tree, Life Events,,Life Stories. എന്നീ സംവിധാനങ്ങളും മുന്നോട്ട് വയ്ക്കാനൊരുങ്ങുകയാണ് വെബ്സൈറ്റ് അധികൃതര്‍.

സന്ദർശകർക്ക് websiteൽ രജിസ്റ്റർ ചെയ്തതിന് ശേഷം അനുശോചന സന്ദേശങ്ങൾ എഴുതുക, virtual മെഴുകുതിരികൾ കത്തിക്കുക അല്ലെങ്കിൽ പൂക്കൾ വെയ്‌ക്കുക, പ്രാർത്ഥനകൾ എഴുതുക, ഓർമ്മക്കുറിപ്പുകൾ പങ്കിടുക തുടങ്ങിയ നിരവധി കാര്യങ്ങൾ ചെയ്യുവാൻ കഴിയും. Amrityum website എല്ലാ മതങ്ങൾക്കും സമുദായങ്ങൾക്കും വേണ്ടിയുള്ളതാണ്.

മരിച്ച പ്രിയപ്പെട്ട ഒരാളുടെ സ്മരണയ്ക്കായി ആളുകൾക്ക് നേരിട്ട് ചാരിറ്റിക്ക് സംഭാവന ചെയ്യുവാൻ കഴിയുന്ന ഒരു ചാരിറ്റി ലിസ്റ്റും, മരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ ലിസ്റ്റുചെയ്യുന്നതിനും അവരെ ബന്ധപ്പെടുവാനുമുള്ള ഒരു ബിസിനസ് ഡയറക്ടറിയും വെബ്‌സൈറ്റിനുണ്ട്. Sympathy കാർഡുകൾ വാങ്ങുവാനും digital memorial portrait കമ്മീഷൻ ചെയ്യുവാനും സൗകര്യമുള്ള ഒരു ഷോപ്പ് പേജും വെബ്‌സൈറ്റിൽ ഉണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കായി Amrityum വെബ്സൈറ്റ് സന്ദര്‍ശിക്കുക : https://www.amrityum.com/

Share this news

Leave a Reply

%d bloggers like this: