അയർലൻഡിലെ റഷ്യൻ അംബാസിഡറെ പുറത്താക്കണമെന്ന് TD Neale Richmond

അയര്‍ലന്‍ഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനടക്കം 52 ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് റഷ്യ വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ അയര്‍ലന്‍ഡിലെ റഷ്യന്‍ അംബാസിഡര്‍ Yury Filatov നെ പുറത്താക്കണമെന്ന ആവശ്യവുമായി Fine Gael TD Neale Richmond. റഷ്യ വിലക്കേര്‍പ്പെടുത്തിയ നേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നയാളാണ് Neale Richmond. ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍, വിദേശകാര്യമന്ത്രി Simon Coveney എന്നീ നേതാക്കളും പട്ടികയിലുണ്ടായിരുന്നു.

ഇത് രണ്ടാം തവണയാണ് സമാന ആവശ്യവുമായി Neale Richmond രംഗത്തുവരുന്നത്. ഉക്രൈന്‍-റഷ്യ യുദ്ധപശ്ചാത്തലത്തിലും, ഉക്രൈനെ അയര്‍ലന്‍ഡ് പിന്തുണച്ച സാഹചര്യത്തിലും റഷ്യന്‍ അംബാസിഡര്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ ഘട്ടത്തിലും അംബാസിഡറെ പുറത്താക്കണമെന്ന ആവശ്യം Neale Richmond മുന്നോട്ട് വച്ചിരുന്നു.

റഷ്യന്‍ സ്ഥാനപതി ഇവിടെ തുടരേണ്ട കാര്യമില്ലെന്നും, ലിത്വാനിയ അടക്കമുള്ള രാജ്യങ്ങള്‍ സ്വീകരിച്ച നടപടിക്ക് സമാനമായി അംബാസിഡറെ പുറത്താക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. അയര്‍ലന്‍ഡില്‍ നിലവില്‍ റഷ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യാജപ്രചരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് റഷ്യന്‍ അംബാസിഡറാണെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി.

Share this news

Leave a Reply

%d bloggers like this: