ലോകം ഇന്നുമുതൽ ഒരു പന്തിന് ചുറ്റും ; ഖത്തർ ലോകകപ്പിലെ ആദ്യമത്സരത്തിൽ ആതിഥേയരായ ഖത്തർ ഇന്ന് ഇക്വഡോറിനെ നേരിട്ടും

നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകം മറ്റൊരു ഫുട്ബോള്‍ മാമാങ്കത്തിന് കൂടെ സാക്ഷിയാവുന്നു. ഇന്നുമുതല്‍ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ കണ്ണുകള്‍ അറേബ്യന്‍ മണ്ണായ ഖത്തറിലേക്ക്. വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ പൂര്‍ണ്ണസജ്ജരായി ഫുട്ബോള്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു.

ആതിഥേയരായ ഖത്തറും, തെക്കേ അമേരിക്കന്‍ കരുത്തരായ ഇക്വഡോറും തമ്മിലാണ് ആദ്യമത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30 ന് ആരംഭിക്കുന്ന ഉദ്ഘാടനചടങ്ങുകള്‍ക്ക് ശേഷം രാത്രി 9.30 നാണ് ആദ്യമത്സരത്തിന്റെ കിക്കോഫ്. ഖത്തര്‍ അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് ആദ്യമത്സരം. വിപുലമായ ഉദ്ഘാടനചടങ്ങാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. അറുപതിനായിരത്തിലധികം കാണികള്‍ ആദ്യമത്സരത്തിന് സാക്ഷികളാവും.

എട്ടു ഗ്രൂപ്പുകളിലായാണ് ലോകകപ്പിലെ പ്രാഥമിക മത്സരങ്ങള്‍ നടക്കുക. ടൂര്‍ണ്ണമെന്റിലെ ഫേവറിറ്റുകളിലൊന്നായ അര്‍ജന്റീന ഗ്രൂപ്പ് സി യിലാണ്. പോളണ്ട്, മെക്സിക്കോ, സൌദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് സി യില്‍ അര്‍ജന്റീനയ്ക്കൊപ്പമുള്ളത്. ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീല്‍ ഗ്രൂപ്പ് ജിയിലും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് H ലുമാണ്.

Share this news

Leave a Reply

%d bloggers like this: