ഫ്രഞ്ച് നിർമ്മാതാവ് Sophie Toscan ന്റെ കൊലപാതകം ഡോക്യുമെന്ററിയാക്കിയ നെറ്റ്ഫ്ലിക്സിനെതിരെ പരാതി

ഫ്രഞ്ച് സിനിമാ നിര്‍മ്മാതാവ് Sophie Toscan du Plantier വെസ്റ്റ് കോര്‍ക്കില്‍ വച്ച് കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിര്‍മ്മിച്ച ഡോക്യുമെന്ററിക്കെതിരെ പരാതി. കേസില്‍ ആരോപണ വിധേയനായിരുന്ന Ian Bailey യുടെ മുന്‍ഭാര്യ Jules Thomas ആണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയില്‍ Jules Thomas നെ ചിത്രീകരിച്ചിരിക്കുന്ന രീതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് അവരുടെ പരാതി.

നെറ്റ്ഫ്ലിക്സ് , പ്രൊഡക്ഷന്‍ കമ്പനിയായ ലൈറ്റ്ബോക്സ് മീഡിയ, സംവിധായകന്‍ John Dower എന്നിവര്‍ക്കെതിരെയാണ് Jules Thomas പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവത്തെ ആസ്പദമാക്കി Sophie: A Murder in West Cork എന്ന പേരില്‍ മൂന്ന് ഭാഗങ്ങളുള്ള ഡോക്യുമെന്ററി സീരീസ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയത്.

1996 ലെ ഒരു കൃസ്തുമസ് തലേന്ന് Schull ന് സമീപത്ത് ഒരു ഹോളിഡേ ഹോമിന്റെ ഗേറ്റിന് സമീപത്തായിരുന്നു 39 കാരിയായ Sophie Toscan ന്റെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ Ian Bailey യെ രണ്ട് തവണ ഗാര്‍ഡ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നെങ്കിലും ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിരുന്നില്ല. അതേസമയം Ian Bailey യുടെ അസാന്നിദ്ധ്യത്തില്‍ 2019 ല്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ഫ്രാന്‍സിലെ കോടതി വിധിച്ചിരുന്നു.

Sophie: A Murder in West Cork എന്ന ഡോക്യുമെന്ററി കൂടാതെ Sophie Toscan മരണത്തെ ആസ്പദമാക്കി ഇതിനുമുന്‍പും ചില വീഡിയോ-ഓഡിയോ പ്രൊഡക്ഷനുകള്‍ പുറത്തുവന്നിരുന്നു. Murder at the Cottage എന്ന പേരില്‍ Sky പ്ലാറ്റ്ഫോം പുറത്തുവിട്ട ഡോക്യുമെന്ററി‍ Jules Thomas ന്റെ നിര്‍ദ്ദേശങ്ങള്‍ കുടെ പരിഗണിച്ചായിരുന്നു നിര്‍മ്മിച്ചത്.

Share this news

Leave a Reply

%d bloggers like this: