അയർലൻഡിൽ RSV respiratory വൈറസ് ബാധ വർദ്ധിക്കുന്നു ; ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 731 കേസുകൾ

അയര്‍ലന്‍ഡിലെ കുട്ടികള്‍ക്കിടയിലും 65 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ക്കിടയിലും RSV respiratory വൈറസ് ബാധ വര്‍ദ്ധിക്കുന്നു. ഒരാഴ്ചയ്ക്കിടെ 731 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 290 പേരെ വൈറസ് ബാധമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ആരോഗ്യവൃത്തങ്ങള്‍ നല്‍കുന്ന വിവരം.

RSV ബാധ സാധാരണഗതിയില്‍ ഗുരുതരമാവാറില്ലെങ്കിലും ചെറിയ കുട്ടികളില്‍ ഇത് bronchiolitis അടക്കമുള്ള രോഗാവസ്ഥയ്ക്ക് കാരണമാവാറുണ്ട്. ആളുകള്‍ ചുമയ്ക്കുന്നതിലൂടെയും, തുമ്മുന്നതിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. ഉപരിതലത്തില്‍ 24 മണിക്കൂര്‍ വരെയെങ്കിലും വൈറസ് നിലനില്‍ക്കുമെന്നും ആരോഗ്യവിഭാഗം മുന്നിറിയിപ്പ് നല്‍കുന്നുണ്ട്.

രാജ്യത്ത് വിന്റര്‍ ഫ്ലൂ കേസുകളിലും വലിയ വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. 192 കേസുകള്‍ ലബോറട്ടറികളില്‍ സ്ഥിരീകരിക്കുകയും, ഇവരില്‍ 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതരരോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ രണ്ട് പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇതുകൂടാതെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം Mayo, Louth, Cavan, Monaghan തുടങ്ങിയ കൌണ്ടികളില്‍ കോവിഡ് മൂലമുള്ള മരണങ്ങളിലും വര്‍ദ്ധനവുണ്ട്. ഒരു ലക്ഷം പേര്‍ക്ക് 249.8 എന്ന തോതിലാണ് മെയോ കൌണ്ടിയിലെ മരണനിരക്ക്. മറ്റിടങ്ങളിലും മരണനിരക്ക് ഒരു ലക്ഷം ആളുകള്‍ക്ക് 200 എന്നതിനേക്കാള്‍ മുകളിലാണ്.

Share this news

Leave a Reply

%d bloggers like this: