മോഷ്ടിച്ച കാറുമായി കോടതിയിൽ വിചാരണയ്‌ക്കെത്തിയയാൾ പിടിയിൽ; “താനെന്തൊരു കള്ളനാടോ ?” എന്ന് സോഷ്യൽ മീഡിയ

മോഷ്ടിച്ച കാറുമായി മറ്റൊരു കേസിലെ വിചാരണയ്ക്കായി കോടതിയില്‍ എത്തിയയാള്‍ ഗാര്‍ഡയുടെ പിടിയില്‍. മോഷ്ടിച്ച ടൊയോട്ട യാറിസ് കാറില്‍ കോടതിയിലെത്തി വിചാരണയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങവേ ഡബ്ലിനില്‍ വച്ചാണ് ഗാര്‍ഡയുടെ Commercial Vehicle യൂണിറ്റ് ഇയാളെ പിടികൂടിയത്.

കാര്‍ മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞ ഗാര്‍ഡ വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കാറിന്റെ കീ സിലിണ്ടര്‍ നീക്കം ചെയ്യുകയും, വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനായി വയറുകള്‍ പരസ്പരം ജോയിന്റ് ചെയ്ത നിലിയിലുമായിരുന്നു. ഇയാളെ ‘വീണ്ടും അറസ്റ്റ് ചെയ്തതായി’ ഗാര്‍ഡ ട്വിറ്റര്‍ വഴി അറിയിച്ചു.

സംഭവം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും ഇത് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. “ലോകത്തിലെ ഏറ്റവും വിഡ്ഢിയായ ക്രിമിനലാണ്” ഈ മോഷ്ടാവെന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചിരിക്കുന്നത്. “ഇത് അയര്‍ലന്‍ഡില്‍ മാത്രമേ സംഭവിക്കൂ” എന്നും ചിലര്‍ പരിഹാസരൂപേണ കമന്റുകള്‍ ചെയ്തു. “എന്നാലും ഇത്രയും ധൈര്യം ഇയാള്‍ക്ക് എവിടുന്ന് വന്നൂ” എന്നാണ് മറ്റു ചിലരുടെ ചോദ്യം.

Share this news

Leave a Reply

%d bloggers like this: