SOFT OPT-OUT ORGAN donation നിയമമാക്കാൻ അയർലൻഡ് സർക്കാർ ; Human Tissue Bill ക്യാബിനറ്റിൽ ഇന്ന് ചർച്ച ചെയ്യും

അയര്‍ലന്‍ഡില്‍ അവയവദാനവുമായി ബന്ധപ്പെട്ട സുപ്രധാന Human Tissue Bill ഇന്ന് ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്യും. അവയവദാനത്തിന് സന്നദ്ധര്‍ അല്ലെന്ന് അറിയിക്കുന്നവര്‍ ഒഴികെ എല്ലാവരെയും അവയവദാതാക്കളായി കണക്കാക്കുന്ന നിയമമാണ്(SOFT OPT-OUT ORGAN donation) ആരോഗ്യമന്ത്രി Stephen Donnelly യുടെ നേതൃത്വത്തില്‍ ഇന്ന് ക്യാബിനറ്റ് ചര്‍ച്ച ചെയ്യുക.

ബില്‍ പാസാവുന്നതോടെ മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതമില്ലാത്തവര്‍ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ ഇത് രജിസ്റ്റര്‍ ചെയ്യേണ്ടി വരും. ഇത്തരത്തില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരെ മരണശേഷം അവയവദാതാക്കളായി കണക്കാക്കും. അതേസമയം മരണശേഷം അവയവങ്ങള്‍ നീക്കം ചെയ്യുന്നതിന് മുന്നോടിയായി മരണപ്പെട്ടയാളുടെ ബന്ധുക്കളുമായും ചര്‍ച്ച നടത്തും.

ഇതുകൂടാതെ നീക്കം ചെയ്യുന്ന അവയവങ്ങളുടെ storage, handling, transportation, disposal, return എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ മാറ്റവും പുതിയ ബില്ലില്‍ ഉണ്ടാവും. മരണപ്പെട്ടയാളുടെ ശരീരത്തോടുള്ള ആദരവ്, സ്വകാര്യത, എന്നിവ ഉറപ്പുവരുത്തുന്നവയാവും ഈ മാറ്റങ്ങള്‍.

കൂടാതെ ആശുപത്രികളിലെ പോസ്റ്റ്മോര്‍ട്ടം നടപടികളുടമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍., മൃതശരീരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എക്സിബിഷനുകള്‍ക്ക് പ്രത്യേക ലൈസന്‍സ് എന്നിവയും പുതിയ ബില്ലിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടും.

Share this news

Leave a Reply

%d bloggers like this: