വാട്ടർഫോർഡിൽ മദ്യപിച്ച് നടപ്പാതയിലൂടെ വാഹനമോടിക്കുകയും , മറ്റു വാഹനങ്ങളെ ഇടിക്കുകയും ചെയ്തയാൾ അറസ്റ്റിൽ

വാട്ടര്‍ഫോര്‍ഡില്‍ നിയമം ലംഘിച്ച് നടപ്പാതയിലൂടെ വാഹനമോടിക്കുകയും മറ്റു വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തയാള്‍ പിടിയില്‍. വാട്ടര്‍ഫോര്‍ഡ് Rice Bridge ല്‍ ഇന്നലെ വൈകീട്ട് 4.45 ഓടെയായിരുന്നു സംഭവം.

വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ഗാര്‍ഡ അറിയിച്ചു. ഗാര്‍ഡ സ്റ്റേഷനില്‍ താമസിപ്പിച്ചിരിക്കുന്ന ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മദ്യപിച്ച് വാഹനമോടിക്കല്‍, ട്രാഫിക് നിയമലംഘനം എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Rice Bridge ലൂടെ വരികയായിരുന്ന കാര്‍ പെട്ടെന്ന് എതിര്‍വശത്തെ നടപ്പാതയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് അല്‍പദൂരം നടപ്പാതയിലൂടെ മുന്നോട്ട് പോവുകയും Grattan Quay ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിക്കുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അലക്ഷ്യമായ ഡ്രൈവിങ്ങിലൂടെ അഞ്ചോളം വാഹനങ്ങളെ ഇയാള്‍ ഇടിച്ചതായും ദൃശ്യങ്ങളില്‍ കാണാം.

Share this news

Leave a Reply

%d bloggers like this: