അയർലൻഡ് കടന്നു പോയത് പന്ത്രണ്ട് വർഷങ്ങൾക്കിടയിലെ ഏറ്റവും തണുപ്പേറിയ ദിവസത്തിലൂടെയെന്ന് Met Éireann

അയര്‍ലന്‍ഡില്‍ തിങ്കളാഴ്ച രേഖപ്പെടുത്തിയത് 12 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന താപനിലയെന്ന് Met Éireann. മിക്ക ഇടങ്ങളിലും താപനില മൈനസ് 5 ഡിഗ്രീയേക്കാള്‍ താഴ്ന്നു. ഗാല്‍വേയിലെ Athenry യിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് 7.2 ഡിഗ്രായായിരുന്നു ഇവിടെ രേഖപ്പെടുത്തിയ താപനില, 1881 ല്‍ രേഖപ്പെടുത്തിയ മൈനസ് 19.1 ‍ഡിഗ്രീയാണ് അയര്‍ലന്‍ഡ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓറഞ്ച് freezing fog അലര്‍ട്ട് തിങ്കളാഴ്ച രാത്രിയോടെ അവസാനിച്ചു, Cavan, Donegal, Monaghan, Longford, Louth, Meath, Offaly, Westmeath, Connacht എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് ഇന്ന് രാവിലെ 10 വരെ തുടരും. കൂടാതെ മുന്‍പ് പ്രഖ്യാപിച്ച low temperature and ice warning വെള്ളിയാഴ്ച വരെ തുടരുമെന്നും Met Éireann അറിയിച്ചിട്ടുണ്ട്.

കനത്ത മഞ്ഞുവീഴ്ച, ഫ്രീസിങ് ഫോഗ് എന്നീ സാഹചര്യങ്ങള്‍ നിലനില്‍ക്കേ റോഡ് യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് തിങ്കളാഴ്ച Met Éireann മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി The National Emergency Coordination Group (NECG) തിങ്കളാഴ്ചയും യോഗം ചേര്‍ന്നു. കുടുതല്‍ കടുത്ത frost, ice, wintry showers , freezing fog എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് യോഗത്തില്‍ Met Éireann സമിതിയെ അറിയിച്ചിട്ടുണ്ട്.

കാലാവസ്ഥ പ്രതികൂലമായത് കാരണം രാജ്യത്തെ ചില സ്കൂളുകള്‍ കഴിഞ്ഞ ദിവസം അടഞ്ഞുകിടന്നിരുന്നു. സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രാദേശികമായ വിലയിരുത്തലുകള്‍ക്ക് ശേഷം അതത് സ്കൂള്‍ മേധാവികള്‍ക്ക് തീരുമാനമെടുക്കാവുന്നതാണെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിമാനത്താവളങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാണെങ്കിലും തിങ്കളാഴ്ചയും നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: