‘ശ്രീധന്യ കാറ്ററിങ് സർവീസ്’ – ആണഹന്തയെ ഗഹനമായി വിമർശിക്കുന്ന സിനിമ ; വിജി വർഗീസ് ഈപ്പൻ എഴുതുന്നു

ജിയോ ബേബിയുടെ ‘ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ്’ എന്ന സിനിമ കണ്ടു. അദ്ദേഹത്തിന്റെ ‘The Great Indian Kitchen’ ലെ പോലെ തന്നെ നമ്മിൽ രൂഢമൂലമായ ആണഹന്തയെ ഗഹനമായി വിമർശിക്കുന്ന സിനിമയാണ് ഇതും. എന്നാൽ അതിനും അപ്പുറം Positive Masculinity യുടെ സന്ദേശവും ഈ സിനിമ നൽകുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങളുടെ screen appearance കുറവാണേലും വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങളെയാണ് അവർ അവതരിപ്പിക്കുന്നത്.

സിനിമയിൽ പ്രശസ്തരായ നടീനടന്മാർ ആരും തന്നെ ഇല്ലെന്നു പറയാം. പക്ഷെ എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മികച്ചതാണു. അതിലുപരി വളരെ realistic അഭിനയം ആണു. ഓരോ കഥാപാത്രവും നമ്മൾ ദൈനംദിന ജീവിതത്തിൽ കണ്ടുമുട്ടുന്ന ആരെയെങ്കിലും ഒക്കെ ഓർമ്മപ്പെടുത്തുന്നു.

Btw, ആണഹന്ത കൂടാതെ മറ്റു പല വിഷയങ്ങളും ഈ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. അതിൽ ചിലതാണു കപടസദാചാരബോധവും കപടബുദ്ധിജീവി ഇടപെടലുകളും. അതുപോലെ തന്നെ ഇപ്പോൾ നടക്കുന്ന പല സംഭവങ്ങളും ഈ സിനിമ കാണുമ്പോൾ മനസ്സിലേക്കു ഓടിവരും.

Spoilers ഒഴിവാക്കുവാൻ കൂടുതൽ പറയുന്നില്ല. സാധിക്കുമെങ്കിൽ ഈ സിനിമ എല്ലാവരും കണ്ടിരിക്കണം. A very good movie, indeed!

Share this news

Leave a Reply

%d bloggers like this: