ആരോഗ്യ മേഖലയിൽ പ്രതിസന്ധി ; അയർലൻഡിൽ ‘ട്രിപ്പിൾ വൈറസ് തരംഗമെന്ന്’ HSE

അയര്‍ലന്‍ഡ് നിലവില്‍ ‘ട്രിപ്പിള്‍ വൈറസ് തരംഗത്തെ’ നേരിടുകയാണെന്ന് HSE ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ Damien McCallion. നിലവില്‍ 250 കുട്ടികളോളം respiratory syncytial virus (RSV) ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്, 600 പേര്‍ കോവിഡ് ബാധിച്ചും, 300 പേര്‍ ഇന്‍ഫ്ലുവന്‍സ വൈറസ് ബാധിച്ചും ചികിത്സയില്‍ കഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊരു സാഹചര്യം മുന്‍പുണ്ടായിട്ടില്ലെന്നും, രാജ്യത്തിന്റെ ആരോഗ്യമേഖലയില്‍ നിലവിലെ സാഹചര്യം വലിയ സമ്മര്‍ദ്ദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികളില്‍ കൂടുതല്‍ ബെഡ്ഡുകള്‍ സജ്ജീകരിച്ചും, local injury unit കളുടെ പ്രവര്‍ത്തന സമയം നീട്ടിയും, അത്യാഹിത വിഭാഗങ്ങളിലെ ജീവനക്കാരുടെ എണ്ണം കൂട്ടിയും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഫ്ലൂ ലക്ഷണങ്ങള്‍ കാണിക്കുന്ന ആളുകള്‍ വീടുകളില്‍ തന്നെ തുടരണമെന്നും, പൊതുഗതാഗത സംവിധാനങ്ങളില്‍ മാസ്ക് ധരിക്കണമെന്നും അയര്‍ലന്‍ഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബ്രെഡ സ്മിത്ത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട 760 രോഗികള്‍ക്ക് ബെഡ്ഡ് ലഭ്യമാവാത്ത സാഹചര്യമുണ്ടായിരുന്നതായി Irish Nurses and Midwives Organisation പറഞ്ഞു. ആശുപത്രികളിലെ തിരക്ക് വര്‍ദ്ധിക്കുന്നത് രോഗികള്‍ക്കും, ജീവനക്കാര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നതായി INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: