കോവിഡ് വ്യാപനം കൂടുന്നു ; ലക്ഷണങ്ങളുള്ളവർ ക്രിസ്തുമസ് കുർബ്ബാനകളിൽ പങ്കെടുക്കരുതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ

കോവിഡ് ലക്ഷണങ്ങളുള്ളവര്‍ ഇത്തവണത്തെ ക്രിസ്തുമസ് കുര്‍ബ്ബാനകളില്‍ നിന്നും മറ്റും മതപരമായ ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന മുന്നറിയിപ്പുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബ്രെഡ സ്മിത്ത്. പ്രായമായ ആളുകള്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടാവുകയും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ ഒന്ന് എന്ന തോതില്‍ വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് CMO യുടെ മുന്നറിയിപ്പ്.

ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വിവിധ ആശുപത്രികളിലായി 625 രോഗികള്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുകയാണ്. കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇത് 359 ആയിരുന്നു. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരില്‍ 19 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.

രാജ്യം പഴയതുപോലെ ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് കടക്കുന്നതില്‍ സന്തോഷമുണ്ട്, എന്നാല്‍ ഇതേസമയം തന്നെ respiratory വൈറസ് കേസുകളും വര്‍ദ്ധിക്കുകയാണ്. respiratory വൈറസ് ബാധയുടെ ഒരു തരംഗം തന്നെ ക്രിസ്തുമസ് കാലത്ത് പ്രതീക്ഷിക്കുന്നതായും ബ്രെഡ സ്മിത്ത് പറഞ്ഞു. അഞ്ചിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഫ്ലൂ കേസുകള്‍ വര്‍ദ്ധിക്കുന്നതായും, ഈ പ്രായത്തിലുള്ള കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിലും വര്‍ദ്ധനവുണ്ടെന്നും അവര്‍ പറഞ്ഞു. ആവശ്യമായ വാക്സിനുകള്‍ എല്ലാ കുട്ടികളും സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇന്നലെ രാവില പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. 60 രോഗികള്‍ക്ക് ഇവിടെ ചികിത്സ നല്‍കിയതായി ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ പറഞ്ഞു. ഒരു മൂന്നാം തരംഗമാണ് ഇതെന്ന് തോന്നുകയാണെന്ന് ജനറല്‍ മാനേജര്‍ Grace Rothwell പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: