ക്രിസ്തുമസ് ഷോപ്പിങ് എവിടെ വരെയായി? ക്രിസ്തുമസ് തലേന്ന് ഡബ്ലിനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനസമയത്തിലെ മാറ്റങ്ങള്‍ അറിയേണ്ടേ.?

നാടും നഗരവും ക്രിസ്തുമസിനായി ഒരുങ്ങിക്കഴിഞ്ഞു. ആഘോഷം ഗംഭീരമാക്കാനുള്ള പലചരക്കുസാധനങ്ങളും, ക്രിസ്തുമസ് സമ്മാനങ്ങളും വാങ്ങിക്കൂട്ടാനുള്ള ഒരുക്കത്തിലാണ് ആളുകള്‍. ചിലരെങ്കിലും ക്രിസ്തുമസ് ഷോപ്പിങ് അവസാനദിവസങ്ങളിലേക്ക് മാറ്റിവച്ചിട്ടുണ്ടാവും. മറ്റു ചിലരാവട്ടെ വാങ്ങാന്‍ മറന്ന സാധനങ്ങള്‍ വാങ്ങിക്കാനായി അവസാനവട്ടം ഒരിക്കല്‍ കൂടി മാര്‍ക്കറ്റിലേക്കിറങ്ങും. അങ്ങിനെ ക്രിസ്തുമസ് തലേന്ന് നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുക.

എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ക്രിസ്തുമസ് തലേന്ന് പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നേരത്തെ അടച്ചേക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അവസാന വട്ട ഷോപ്പിങ്ങിനായി ഇറങ്ങുന്നവര്‍ ഈ സമയക്രമങ്ങള്‍ കൂടെ മനസ്സിലോര്‍ക്കുക. Tesco, Lidl, Aldi, Dunnes, Supervalu എന്നീ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളിലെ സമയക്രമങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

Aldi

ക്രിസ്തുമസ് പ്രമാണിച്ച് രാവിലെ 8 മുതല്‍ രാത്രി 11 വരെ ഈയാഴ്ച Aldi ഷോപ്പുകള്‍ പ്രവര്‍ത്തിക്കും. എന്നാല്‍ ക്രിസ്തുമസ് തലേന്ന് രാവിലെ 8 മുതല്‍ രാത്രി 7 വരെയാണ് പ്രവര്‍ത്തനസമയം. ക്രിസ്തുമസ് ദിനത്തിലും, സെന്റ് സ്റ്റീഫന്‍സ് ദിനത്തിലും ഷോപ്പുകള്‍ അവധിയുമാണ്.

Lidl

ക്രിസ്തുമസ് വാരത്തില്‍ രാവിലെ 8 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തനസമയം. ക്രിസ്തുമസ് ഈവിന് രാവിലെ 8 ന് ഷോപ്പ് തുറക്കുമെങ്കിലും വൈകീട്ട് 6 ന് പ്രവര്‍ത്തനമവസാനിപ്പിക്കും. ക്രിസ്തുമസ് ദിനത്തിലും സെന്റ് സ്റ്റീഫന്‍സ് ഡേയിലും അയര്‍ലന്‍ഡിലെ എല്ലാ Lidl സ്റ്റോറിനും അവധിയുമാണ്.

Dunnes

ക്രിസ്തുമസ് വീക്കില്‍ സ്റ്റോറുകള്‍ അധികസമയം പ്രവര്‍ത്തിക്കുമെങ്കിലും ഓരോ ബ്രാഞ്ചിലും സമയക്രമം വ്യത്യസ്തമാണ്. ക്രിസ്തുമസ് ഈവിന് വൈകുന്നേരം 6 മണി വരെ മാത്രമാണ് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുക.

Tesco

Dunnes ന് സമാനമായി ഓരോ ബ്രാഞ്ചിലും പ്രവര്‍ത്തനസമയം വ്യത്യസ്തമാണ്. ക്രിസ്തുമസ് ഈവിന് രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ മാത്രമേ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുകയുള്ളു.

വിവിധ ബ്രാഞ്ചുകളിലെ സമയക്രമം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.tesco.ie/store-locator/directory

Supervalu

Supervalu സ്റ്റോറുകള്‍ ക്രിസ്തുമസ് ഈവ് ദിവസം വൈകീട്ട് 6 വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ക്രിസ്തുമസ് വീക്കിലെ ഓരോ ബ്രാഞ്ചിലെയും പ്രവര്‍ത്തനസമയം അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://supervalu.ie/store-locator

Share this news

Leave a Reply

%d bloggers like this: