ശൈത്യകാല വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക സംഘത്തെ ഏർപ്പെടുത്തി HSE; പ്രധാനമന്ത്രി ഇന്ന് HSE അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തും

അയര്‍ലന്‍ഡില്‍ വരും ആഴ്ചകളില്‍ ശൈത്യാകാല വൈറസ് രോഗങ്ങള്‍ കുത്തനെ കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി National Crisis Management Team (NCMT) ന് രൂപം നല്‍കി HSE. രാജ്യത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ അവസാനിക്കുന്നതുവരെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങുമായി ഈ സംഘം മുന്നോട്ട് പോവും. ഈയാഴ്ച ഇതിനകം രണ്ട് വട്ടം NCMT യോഗം ചേര്‍ന്നിട്ടുണ്ട്.

രാജ്യത്ത് കോവിഡ് ബാധിച്ച് 656 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയും, 26 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ കുടിയാണ് പ്രത്യേകസംഘത്തെ നിയമിച്ചിരിക്കുന്നത്. ശ്വസനസംബന്ധമായ അസുഖം ബാധിച്ച 1200 പേരും നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ആരോഗ്യമേഖല നിലവില്‍ നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഇന്ന് ആരോഗ്യമന്ത്രി Stephen Donnelly യുമായും, HSE യിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ആശുപത്രികളില്‍ രോഗികളുടെ എണ്ണം കുടുന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ HSE യില്‍ നിന്നും , ആരോഗ്യമന്ത്രാലയത്തില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചിരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസംഅറിയിച്ചിരുന്നു.

അതേസമയം ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം കഠിനമായ ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് Irish Nurses and Midwives Organisation (INMO) ജനറല്‍ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു. അധിക ജീവനക്കാരെ നിയമിക്കണമെന്നും, ആവശ്യമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും, സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി NCMT എല്ലാ ദിവസവും യോഗം ചേരണമെന്നും INMO പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: