നോർത്ത് ഡബ്ലിനിലെ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഹൗസിങ് മിനിസ്റ്റർ

നോര്‍ത്ത് ഡബ്ലിനിലെ Ballymun ല്‍ കുടിയേറ്റക്കാരായ ആളുകളെ താമസിപ്പിക്കുന്ന കേന്ദ്രത്തിന് പുറത്ത് നടന്ന പ്രതിഷേധങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൗസിങ് മിനിസ്റ്റര്‍ Darragh O’Brien. കുടിയേറ്റക്കാരായ ആളുകള്‍ താമസിക്കുന്ന കേന്ദ്രത്തിന് പുറത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി പുറത്തു വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

“get them out” എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഇവര്‍ ഈ കെട്ടിടത്തിന് മുന്നില്‍ തടിച്ചുകൂടിയത്. “Ireland is full” എന്നെഴുതിയ പ്ലക്കാര്‍ഡുകളും ഇവര്‍ ഉയര്‍ത്തിയിരുന്നു.

ആളുകള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെങ്കിലും, അത് ഉചിതമായ സ്ഥലങ്ങളിലായിരിക്കണം, മറ്റുള്ളവരെ ഭീഷണിപ്പെടുത്താന്‍ അവര്‍ക്ക് അവകാശമില്ലെന്നും മിനിസ്റ്റര്‍ പറഞ്ഞു. മറ്റുള്ളവരെ സ്വാഗതം ചെയ്യുന്ന രാജ്യമാണ് നമ്മുടേത്, മാത്രമല്ല യുദ്ധസാഹചര്യങ്ങളിലും മറ്റും രാജ്യം വിട്ടുപോവേണ്ടി വരുന്നവരുടെ അവസ്ഥ നമ്മുടെ ചരിത്രത്തില്‍ നിന്നും തന്നെ നമുക്ക് അറിയാവുന്നതാണെന്നും മിനിസ്റ്റര്‍ പറഞ്ഞു.

അയര്‍ലന്‍ഡില്‍ കുടിയേറ്റക്കാര്‍ക്കെതിരെ തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന സാഹചര്യങ്ങളാണ് നിലവില്‍ കണ്ടുവരുന്നത്. മുന്‍പ് East Wall ലും ഇത്തരം പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ജനുവരി 2 ലെ കണക്കുകള്‍ പ്രകാരം നിലവില്‍ 51955 ഉക്രൈന്‍ സ്വദേശികളും, 19300 അഭയാര്‍ഥികളും രാജ്യത്തുണ്ട്. ക്രിസ്തുമത് വേളയില്‍ മാത്രം അയര്‍ലന്‍ഡിലേക്കെത്തിയത് 1500 പേരാണ് . അയര്‍ലന്‍ഡ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാനുഷിക ദൌത്യമായാണ് അയര്‍ലന്‍ഡ് നിലവിലെ സാഹചര്യത്തെ കാണുന്നത്. രാജ്യത്തെ ഹൗസിങ് മേഖലയിലും അഭയാര്‍ഥികളുടെ വരവ് വലിയ രീതിയിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: