വാടകയ്ക്ക് എടുത്ത വീട് സ്വന്തമെന്ന് ധരിപ്പിച്ച് വാടക കൂട്ടി വേറെ നൽകി; മലയാളിക്ക് ഇരുപതിനായിരം യൂറോ പിഴ വിധിച്ചു കോടതി

അയർലണ്ടിലെ ഭവന പ്രതിസന്ധി മുതലാക്കാൻ നോക്കിയ മലയാളിക്ക് ഒടുവിൽ കുരുക്ക് വീണു. വീട് വാടകയ്ക്ക് എടുത്ത് സ്വന്തം എന്ന് ധരിപ്പിച്ച് മറ്റൊരു മലയാളിക്ക് 500 യൂറോ കൂടുതൽ വാടകയ്ക്ക് കൊടുത്ത മലയാളിയാണ് കുടുങ്ങിയത്.
അയർലണ്ടിലെ ഭവന പ്രതിസന്ധി മുതലെടുത്ത് പല തരം തട്ടിപ്പുകളിൽ പലർക്കും പണം നഷ്ട്ടപ്പെടുന്ന റിപോർട്ടുകൾ വരുന്നതിനിടയിൽ ആണ് പുതിയതരം തട്ടിപ്പുകളും പുറത്തുവരുന്നത്. അയർലൻഡിൽ പുതുതായി ജോലിക്ക് എത്തുന്നവരും വിദ്യാർത്ഥികളുമാണ് പലപ്പോഴും ഇത്തരക്കാരുടെ ഇരകൾ ആകുന്നത്.

ഇത്തരത്തിൽ വന്ന ഒരു മലയാളി കുടുംബത്തിന് വാടകയ്ക്ക് എടുത്ത വീട് തന്റെ സ്വന്തം വീട് എന്ന് ധരിപ്പിച്ചു 500 യൂറോ  കൂടുതൽ മാസ വാടക മേടിച്ചു.
ഡബ്ലിനിൽ ഉള്ള നഴ്‌സുമാരായി ജോലി ചെയ്യുന്ന മലയാളി ദമ്പതികൾക്കാണ് കോടതി പിഴ ചുമത്തിയത്.
ഇവർ താമസിച്ചിരുന്ന അപ്പാർട്മെന്റ് പുതിയ വീട് വാങ്ങിയപ്പോൾ ഒഴിയുന്നതിനു പകരം ഉടമ അറിയാതെ  മറ്റൊരു മലയാളിയ്ക്ക് വാടകയ്ക്ക് കൊടുത്തു.1300  യൂറോ വാടകയ്ക്ക് എടുത്തിരുന്നു അപ്പാർട്ട്മെന്റ് സ്വന്തമാണ് എന്ന് വിശ്വസിപ്പിച്ചായിരുന്നു വിട്ടുനല്‍കിയത്.   ഇവരില്‍ നിന്നും മാസം 1800 യൂറോ വാടക ഈടാക്കുകയും ചെയ്തു. സ്വന്തം അപ്പാർമെൻറ് എന്ന നിലയിൽ അറ്റകുറ്റ പണികളും ഈ തട്ടിപ്പുകാരൻ നേരിട്ട് തന്നെയാണ് ചെയ്‌തത്.

എന്നാൽ യഥാർത്ഥ ഉടമകൾ ഐറിഷുകാരായ മുതിർന്ന പൗരന്മാർ ആയിരുന്നു. വാടക കൃത്യമായി ലഭിക്കുന്നതിനാൽ അവർ  അപാർട്മെന്റ് സന്ദർശിക്കുക അപൂർവം ആയിരുന്നു.

ഇങ്ങനെ രണ്ടു വർഷത്തിൽ അധികം മാസം 500  യൂറോ വീതം അധികം വാങ്ങിയ മലയാളി നാട്ടിൽ പോയപ്പോൾ വിളിച്ചിട്ട് കിട്ടാതെ വന്നത്തോടെ യഥാർത്ഥ ഉടമകളായ ഐറിഷ് ദമ്പതികൾ നേരിട്ട് അപാർട്മെന്റ് സന്ദർശിച്ചതോടെയാണ് തട്ടിപ്പ് വെളിവായത്.

വീട് വാടകയ്ക്ക് നല്‍കിയ മലയാളി ദമ്പതിമാർക്ക് എതിരെ പരാതി നല്‍കാന്‍ മാന്യന്മാരായ   വീട്ടുടമസ്ഥന്‍ തന്നെ ഇവര്‍ക്ക് നിര്‍ദ്ദേശവും പിന്തുണയും  നല്‍കി.

 അധികമായി ഈടാക്കിയ തുകയ‌ടക്കം ഇരുപതിനായിരം യൂറോയിലധികം നഷ്ടപരിഹാരമായി മലയാളി കുടുംബത്തിന് നല്‍കണമെന്നായിരുന്നു കോടതി വിധിച്ചത്. ഇവരോടൊപ്പം ഒരു കുഞ്ഞുണ്ടായിരുന്നത് പരിഗണിച്ച് മാത്രമാണ് ഇവരെ ജയില്‍ ശിക്ഷയില്‍ നിന്നും കോടതി ഒഴിവാക്കിയത്. നഴ്സിങ് ജോലി കൂടാതെ ഡബ്ലിനിൽ മറ്റു പല ബിസിനസും ഇവർ നടത്തുന്നുണ്ട്.

സ്വന്തം നാട് വിട്ട് പ്രവാസികളായി മാറുന്ന മലയാളികള്‍ക്ക് ഏതു നാട്ടിലായാലും താങ്ങായും, തണലായും ചില മലയാളികള്‍ ഉണ്ടാകുന്നത് ആശ്വാസകരമാണ്.എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നത് മുതല്‍ വന്ന കാര്യം സാധിക്കുന്നത് വരെ മലയാളികളെ സഹായിക്കാൻ സന്നദ്ധരായിട്ടുള്ള നിരവധി മലയാളികൾ അയർലൻഡിൽ ഉണ്ട്.എന്നാൽ ഇത്തരത്തിൽ പുതുതായി വരുന്ന ആളുകളുടെ ചോര ഊറ്റി കുടിക്കാൻ നിൽക്കുന്ന മലയാളികളും ഈ കൂട്ടത്തിൽ ഉണ്ട് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്.
വാടക ഒഴിഞ്ഞാലും വിളിച്ചു ഭീക്ഷണിപ്പെടുത്തി പണം തട്ടിയതുൾപ്പെടെ മലയാളികൾ  ഉൾപ്പെട്ട പല സംഭവങ്ങളും  റോസ് മലയാളം അയർലൻഡിലെ മലയാളി സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുണ്ട്.  

പല അവസരങ്ങളിലെങ്കിലും സ്വന്തം നാട്ടുകാരാല്‍ തന്നെ പറ്റിക്കപ്പെടുന്ന അവസ്ഥ പലരും നേരിട്ടുണ്ടാവാം.
സമാന സംഭവങ്ങൾ നിങ്ങളുടെ  അറിവിൽ ഉണ്ടെകിൽ ഞങ്ങളെ അറിയിക്കുക.അത്തരം കള്ളനാണയങ്ങളെ തുറന്നു കാട്ടാൻ ഞങ്ങൾ ഒരുക്കമാണ്.
ദയവായി എഴുതുക
rosemalayalam@gmail.com

Share this news

Leave a Reply

%d bloggers like this: