അയർലൻഡിലെ മിനിമം വേതനം ജനുവരി 1 മുതൽ വർദ്ധിച്ചത് നിങ്ങളറിഞ്ഞിരുന്നോ ?

അയര്‍ലന്‍ഡിലെ ദേശീയ മിനിമം വേതനത്തില്‍ ജനുവരി 1 മുതല്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് ലോ പേ കമ്മീഷന്‍. ഇരുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ മിനിമം വേതനം മണിക്കൂറില്‍ 10.50 യൂറോയില്‍ നിന്നും 11.30 യൂറോയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. 19 വയസ്സ് പ്രായമുള്ളവരുടെ മിനിമം വേതനം മണിക്കൂറില്‍ 10.17 യൂറോയും, 18 വയസ്സുകാരുടെ മിനിമം വേതനം 9.04 യൂറോയായിരിക്കുമെന്നും ലോ പേ കമ്മീഷന്‍ അറിയിച്ചു. പതിനെട്ട് വയസ്സില്‍ താഴെയുള്ളവരുടെ മിനിമം വേതനം മണിക്കൂറില്‍ 7.91 യൂറോയും ആയിരിക്കും.

ഇതുകൂടാതെ employer PRSI പരിധിയിലും ലോ പേ കമ്മീഷന്‍ മാറ്റം വരുത്തിയിട്ടുണ്ട്. ജനുവരി 1 മുതല്‍ PRSI പരിധി 410 യൂറോ മുതല്‍ 441 വരെയായാണ് നിജപ്പെടുത്തിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: