കാൽനട-സൈക്കിൾ യാത്രകൾക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തിനായി 290 മില്യൺ യൂറോയുടെ പദ്ധതിയുമായി നാഷണൽ ട്രാൻസ്പോർട് അതോറിറ്റി

അയര്‍ലന്‍ഡിലെ കാല്‍നട- സൈക്കിള്‍ യാത്രാ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കായി നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ(NTA) 290 മില്യണ്‍ യൂറോയുടെ പദ്ധതി. പദ്ധതി നടപ്പാക്കുന്നതിനായി ഈ തുക തദ്ദേശ അധികാരികള്‍ക്ക് അനുവദിച്ചു നല്‍കി.

കാല്‍നട-സൈക്കിള്‍ പാതകള്‍ വികസിപ്പിക്കുക, സ്കൂളുകളിലേക്കുള്ള യാത്ര സുരക്ഷിതത്വം, പൊതുഗതാഗത വികസനം എന്നിവ ലക്ഷ്യമിട്ടുള്ള 1200 ഓളം ആക്ടീവ് ട്രാവല്‍ പ്രൊജക്ടുകള്‍ക്കാണ് ഈ തുക വിനിയോഗിക്കുക. പദ്ധതി പ്രകാരം 2025 ഓടെ 1000 കിലോമീറ്റര്‍ പുതിയ കാല്‍നട-സൈക്കിള്‍ പാതകള്‍ വികസിപ്പിക്കും.

പ്രത്യേകം സൈക്കിള്‍ പാതകള്‍. വലിപ്പമേറിയ കാല്‍നടപ്പാത. പുതിയ കാല്‍നട- സൈക്ലിങ് പാലങ്ങള്‍, റോഡ് ക്രോസിങ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയിലാണ് 387 പ്രോജക്ടുകള്‍ നടപ്പാക്കുന്നത്. മറ്റു നഗരങ്ങളില്‍ 250 പദ്ധതികളും, അയര്‍ലന്‍ഡ് ഗ്രാമീണ മേഖലകളില്‍ 502 പദ്ധതികളും നടപ്പാക്കും.

Fairview to Amiens Street Cycle Route ആണ് ഏറ്റവും വലിയ പദ്ധതികളിലൊന്ന്. ഇതിനായി 27 മില്യണ്‍ യൂറോ ആണ് വകയിരുത്തുക. Royal Caban Greenway യുടെ മൂന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 5 മില്യണ്‍ യൂറോയും കോര്‍ക്ക് N40 ക്ക് മുകളിലൂടെയുള്ള കാല്‍നട-സൈക്ലിങ് പാലത്തിന് 4.5 മില്യണ്‍ യൂറോയും, Waterford Greenway ക്ക് 4 മില്യണ്‍ യൂറോയും മാറ്റിവച്ചിട്ടുണ്ട്.

ഈ പദ്ധതികളിലൂടെ അയര്‍ലന്‍ഡിലെ നഗരങ്ങളും ഗ്രാമങ്ങളും കൂടുതല്‍ പച്ചപ്പുള്ളതും, കൂടുതല്‍ വാസയോഗ്യവുമാക്കുമെന്നും, കാര്‍ബണ്‍ എമ്മിഷന്‍ കുറയ്ക്കാന്‍ ഈ പദ്ധതികളിലൂടെ സാദ്ധ്യമാവുമെന്നും അയര്‍ലന്‍ഡ് ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ Eamon Ryan പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ ഫണ്ടുകള്‍ തദ്ദേശ അധികൃതര്‍ ഫലപ്രദമായി ഉപയോഗിച്ചതാണെന്നും. ഈ വര്‍ഷവും അതുതന്നെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: