കിവീസിനെ തകർത്ത് ടി- 20 പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി-20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 168 റണ്‍സിനാണ് ന്യൂസിലന്‍ഡിലെ ഇന്ത്യ തകര്‍ത്തത്. 235 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 12.1 ഓവറില്‍ വെറും 66 റണ്‍സ് നേടി ഇന്ത്യക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.

ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യന്‍ സ്കോര്‍ 234 ല്‍ എത്തിയത്. തന്റെ കന്നി ടി-20 സെഞ്ച്വറി കുറിച്ച ഗില്‍ വെറും 63 പന്തുകളില്‍ നിന്നും ആകെ നേടിയത് 126 റണ്‍സാണ്. രാഹുല്‍ ത്രിപാഠി 44 റണ്‍സും, നായകന്‍ ഹാര്‍ദിക് പാണ്ഢ്യ 30 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ബൌളര്‍മാര്‍ എറിഞ്ഞിടുന്ന കാഴ്ചയായിരുന്നു കണ്ടത്. സ്കോര്‍ രണ്ടക്കം കാണുന്നതിന് മുന്‍പ് തന്നെ നാല് മുന്‍നിര വിക്കറ്റുകള്‍ കിവീസിന് നഷ്മായി. 35 റണ്‍സ് നേടിയ ഡാരില്‍ മിച്ചലിന് മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ പിടിച്ചുനില്‍ക്കാനായാത്. മിച്ചലും, നായകന്‍ സാന്റനറും മാത്രമാണ് ടീമില്‍ രണ്ടക്കം കണ്ടത്. സാന്റനര്‍ 13 റണ്‍സാണ് നേടിയത്.

നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വിട്ടുനല്‍കി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ബൌളിങ് നിരയില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക് ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

comments

Share this news

Leave a Reply

%d bloggers like this: