ഡബ്ലിൻ എയർപോർട്ടിന് മുകളിൽ ഡ്രോൺ സാന്നിദ്ധ്യം ; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഡബ്ലിന്‍ വിമാനത്തവാളത്തിന് മുകളില്‍ ഡ്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഇന്നലെ വൈകീട്ട് 6.45 ഓടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഏതാനും സമയം‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

ഡ്രോണ്‍ കണ്ടെത്തിയ ഉടന്‍ തന്നെ എയര്‍ട്രാഫിക് കണ്ട്രോളര്‍ (ATC) മുഴുവന്‍ വിമാനങ്ങള്‍ക്കും ഇതുസംബന്ധിച്ച് വിവരം നല്‍കി. ഇവിടെ നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യാത വിമാനത്താവളത്തില്‍ തന്നെ തുടര്‍ന്നു.Gatwick, Glasgow എന്നിവിടങ്ങളില്‍ നിന്നുമെത്തി ലാന്റ് ചെയ്യാന്‍ തയ്യാറായിരുന്ന Ryanair വിമാനങ്ങള്‍ Shannon എയര്‍പോര്‍ട്ടിലേക്കാണ് വഴി തിരിച്ചുവിട്ടത്. മറ്റു വിമാനങ്ങളോടും ലാന്റ് ചെയ്യരുതെന്ന നിര്‍ദ്ദേശമായിരുന്നു ATC നല്‍കിയത്.

രാത്രി 7.10 ഓടെയാണ് വിമാനത്തവാളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. Shannon എയര്‍പോര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ട ബ്രസ്സല്‍സ്സില്‍ നിന്നുള്ള Aer Lingus വിമാനം ഇതോടെ ഡബ്ലിനില്‍ തന്നെ ലാന്റ് ചെയ്തു.എയര്‍പോര്‍ട്ട് പോലീസിന്റെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച വിശദമായ അന്വേഷണം ഇന്നലെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഗാര്‍ഡയെയും എയര്‍പോര്‍ട്ട് അധികൃതര്‍ ഈ വിവരം അറിയിച്ചു.

വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിസരത്ത് ഡ്രോണുകള്‍ പറത്താന്‍ പാടില്ലെന്നാണ് നിലവിലെ നിയമം. കഴിഞ്ഞ മാസവും ഡ്രോണ്‍ സാന്നിദ്ധ്യം മൂലം ഡബ്ലിന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി തടസ്സപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: