ഡബ്ലിൻ വിമാനത്താവള പരിസരത്ത് ഡ്രോൺ പറത്തിയ ആൾ പിടിയിൽ

ഡബ്ലിന്‍ എയര്‍പോര്‍ട്ട് പരിസരത്ത് ഡ്രോണ്‍ പറത്തുകയും, നിരവധി വിമാനസര്‍വ്വീസുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തയാള്‍ ഗാര്‍ഡയുടെ പിടിയില്‍. ജനുവരി 24 ന് നടന്ന സംഭവത്തിന് പിന്നിലുള്ളയാളെയാണ് ഗാര്‍ഡ പിടികൂടിയത്.
ഇയാള്‍ക്കെതിരെ ക്രിമിനല്‍ ജസ്റ്റിസ് ആക്ട്-1984 ലെ നാലാം വകുപ്പ് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഗാര്‍ഡ സ്റ്റേഷനില്‍ തടവില്‍ കഴിയുകയാണ് ഇയാള്‍.

St Brigid’s ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ മൂന്നോളം തവണ ഡ്രോണ്‍ സാന്നിദ്ധ്യമുണ്ടായ സാഹചര്യത്തില്‍ പതിനാറോളം വിമാനസര്‍വ്വീസുകള്‍ തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജനുവരിയില്‍ നടന്ന സംഭവത്തില്‍ ഗാര്‍ഡയുടെ നടപടിയുണ്ടായിട്ടുള്ളത്.

ഡബ്ലിന്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായി ഡ്രോണ്‍ സാന്നിദ്ധ്യമുണ്ടാവുന്ന സാഹചര്യത്തില്‍ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ Eamon Ryan , മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് Jack Chambers ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതരും, ഐറിഷ് ഏവിയേഷന്‍ അധികൃതരും. ഗാര്‍ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എയര്‍പോര്‍ട്ട് മേഖലയില്‍ ഡ്രോണ‍് സിഗ്നല്‍ ജാമ്മറുകള്‍ സ്ഥാപിക്കുക, കുറ്റക്കാര്‍ക്കെതിരായ ശിക്ഷാനടപടികള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ മുന്നോട്ട് വച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: