കേരളാ ഹൌസ് വള്ളംകളി സ്വാഗത സംഘ രൂപീകരണ യോഗവും കാർണിവൽ പോസ്റ്റർ പ്രകാശനവും  Carlow -യിൽ 


അയർലണ്ടിൽ ആദ്യമായി ഇന്ത്യക്കാരുടെ ഇടയിൽ  നടക്കാൻ പോകുന്ന   ജലോത്സവത്തിന്റെ വിജയത്തിനായി Carlow, Waterford, Wexford , Kilkenny , Athai  എന്നിവിടങ്ങളിലെ വിവിധ മലയാളി  അസോസിയേഷൻ പ്രതിനിധികളെ ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിക്കുന്നു. ജലോത്സവ വിജയത്തിനുള്ള  സ്വാഗത സംഘ രുപീകരണ യോഗം ഫെബ്രുവരി 25 , ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണി മുതൽ 3 മണി വരെ 49 Sandhills, Carlow -യിൽ വച്ച് നടക്കും.
ഈ യോഗത്തിലേക്ക് കേരളാ ഹൌസ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. മീറ്റിംഗിൽ കേരളാ ഹൌസ്  കാർണിവലിൽ പോസ്റ്റർ പ്രകാശനവും ഉണ്ടായിരിക്കും.

Venue: 49 Sandhills, Carlow
Date: Saturday, 25 February 2023
TIme: 2:00 pm – 3:00 pm

Share this news

Leave a Reply

%d bloggers like this: