ക്രെഡിറ്റ് യൂണിയനുകളുടെ പേരിൽ SMS തട്ടിപ്പ്; മെമ്പർമാർക്ക് മുന്നറിയിപ്പുമായി ILCU

ക്രെഡിറ്റ് യൂണിയനുകളുടെ പേരില്‍ നടക്കുന്ന SMS-ഫോണ്‍കോള്‍ തട്ടിപ്പുകളില്‍ വീഴരുതെന്ന് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി IRISH LEAGUE of Credit Unions (ILCU). ക്രെഡിറ്റ് യൂണിയനുകളില്‍ നിന്നാണെന്ന വ്യാജേന അംഗങ്ങളുടെ ഫോണുകളിലേക്ക് മെസേജുകള്‍ അയച്ചും, ഫോണ്‍കോള്‍ ചെയ്തുമാണ് തട്ടിപ്പ് നടക്കുന്നത്.

അംഗങ്ങളുടെ ക്രെഡിറ്റ് യൂണിയന്‍ അക്കൌണ്ട് താത്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ടതായുള്ള വ്യാജസന്ദേശം ഈ തട്ടിപ്പ് സംഘം അംഗങ്ങള്‍ക്ക് നല്‍കും. ഇത് പരിഹരിക്കുന്നതിനായി ഇവര്‍ നല്‍കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാനും , ശേഷം മെമ്പര്‍മാരുടെ സ്വകാര്യവിവരങ്ങള്‍ ടൈപ്പ് ചെയ്യാനും ആവശ്യപ്പെടും.

ഇത്തരത്തില്‍ അംഗങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ക്രെഡിറ്റ് യൂണിയനില്‍ നിന്നും മേസേജുകളോ, ഫോണ്‍കോളുകളോ, ഇ.മെയിലുകളോ അയക്കില്ലെന്ന് ILCU കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ഇത്തരത്തിലുള്ള സന്ദേശങ്ങളോ, ഫോണ്‍കോളുകളോ ലഭിക്കുന്ന അംഗങ്ങള്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും, ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാന്‍ പാടില്ലെന്നും ILCU മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേസേജുകള്‍ ലഭിക്കുന്നവര്‍ തങ്ങളുടെ തദ്ദേശ ക്രെഡിറ്റ് യൂണിയനുകളുമായി ബന്ധപ്പെടണമെന്നും ILCU ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: