അയർലൻഡിലെ അടുത്ത കോസ്റ്റ് ഓഫ് ലിവിങ് പാക്കേജിൽ സോഷ്യൽ വെൽഫെയർ ഗുണഭോക്താക്കൾക്കും പെൻഷൻകാർക്കും മുൻഗണനയെന്ന് പ്രധാനമന്ത്രി

ജീവിതച്ചിലവ് പ്രതിസന്ധി മറികടക്കാനായി അയര്‍ലന്‍ഡില്‍ അടുത്തതായി പ്രഖ്യാപിക്കാനിരിക്കുന്ന കോസ്റ്റ് ഓഫ് ലിവിങ് പാക്കേജ് സംബന്ധിച്ച് സൂചന നല്‍കി പ്രധാനമന്ത്രി ലിയോ വരദ്കര്‍. സോഷ്യല്‍ വെല്‍ഫെയര്‍ ഗുണഭോക്താക്കള്‍ക്കും, പെന്‍ഷന്‍കാര്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പാക്കേജാണ് അടുത്തതായി പ്രഖ്യാപിക്കുക എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി finance, public expenditure and social protection വകുപ്പുകളിലെ മന്ത്രിമാര്‍ ഉടന്‍ തന്നെ സഖ്യ കക്ഷികളുമായി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള പാക്കേജിലെ ദീര്‍ഘിപ്പിക്കേണ്ട വ്യവസ്ഥകള്‍ സംബന്ധിച്ചും, അടുത്ത പാക്കേജില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ട പദ്ധതികള്‍ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കും.

പുതിയ പാക്കേജ് സംബന്ധിച്ച് ഇതുവരെ അന്തിമതീരുമാനങ്ങളൊന്നും എടുത്തിട്ടില്ല എന്നാണ് ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവര്‍ക്കാണ് അടുത്ത പാക്കേജില്‍ മുന്‍ഗണന നല്‍കുക, എന്നാല്‍ ‘social welfare and pensions element’ അതില്‍ ഉണ്ടാവുമെന്ന് തനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളും, പെന്‍ഷന്‍കാരുമാണ് നിലവിലെ ജീവിതച്ചിലവ് വര്‍ദ്ധനവ് മൂലം കൂടുതല്‍ ദുരിതമനുഭവിക്കുന്നത്, സമ്പദ്‌വ്യവസ്ഥ ശക്തവും പൊതു ധനകാര്യം നന്നായി കൈകാര്യം ചെയ്യുന്നതും കാരണം സർക്കാരിന് സഹായിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും വരദ്കർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: