Fr. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ‘അഭിഷേകാഗ്നി റെസിഡൻഷ്യൽ റിട്രീറ്റ്’ Ennis ൽ

വചന പ്രഘോഷകനും ലോകസുവിശേഷവത്കരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന ANOINTING FIRE CATHOLIC MINISTRY
(AFCM ) യുടെ സ്ഥാപക ഡയറക്ടറുമായ ഫാദർ സേവ്യർ ഖാൻ വട്ടായിൽ PDM നയിക്കുന്ന ‘അഭിഷേകാഗ്നി’ റസിഡൻഷ്യൽ റിട്രീറ്റ് ഫെബ്രുവരി 12 മുതല്‍ ആരംഭിച്ചു. യൂറോപ്പ് സീറോ മലബാർ Apostolic Visitation Generel Coordinator Fr. ക്ലമന്റ് പാടത്തിപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച ധ്യാനത്തിൽ 250 ൽ അധികം ആളുകൾ പങ്കെടുത്തു. Fr. സേവ്യർ ഖാൻ വട്ടായിലിനോടൊപ്പം Fr. ബോബിറ്റ് തോമസ് MI, Fr. പ്രിൻസ് മാത്യു MI, Fr. റോബിൻ തോമസ്, Fr. ജോയ്, Fr. ജെയിംസ്, Fr. ഷോജി, Fr. പ്രിൻസ് സഖറിയാ എന്നിവർ ശുശ്രൂഷകളിൽ സഹായിച്ചു. Ennis ലെ St. Flannans College ൽ വച്ചു നടന്ന ധ്യാനത്തിൽ AFMC UK യിൽ നിന്നുള്ള പത്തിലധികം ശുശ്രൂഷകർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

15ന് അവസാനിച്ച ധ്യാനത്തെ തുടർന്ന് 16,17,18 ദിവസങ്ങളിൽ ഐറിഷ് കമ്മ്യൂണിറ്റികൾക്ക് വേണ്ടി ഇംഗ്ലീഷിലുള്ള ‘AFCM Lenten Residential Retreat’ ഉം ഇവിടെ വച്ചു നടത്തപ്പെടുന്നതാണ്. തിന്മ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ തിരുസഭയെ ശക്തിപ്പെടുത്തുന്നതിനും, വിശ്വാസത്തിൽ നിന്നു അകന്നു പോകുന്ന ദേശങ്ങളെയും ജനതകളെയും വിശ്വാസത്തിൽ തിരിച്ചു കൊണ്ടുവരുന്നതിനും, കാലഘട്ടത്തിന്റെ എല്ലാ പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് ദൈവരാജ്യത്തിന്റെ പുതിയ ശുശ്രൂഷകൾ പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ ഉപയോഗിച്ച് നിർവഹിക്കുന്നതിനും, വിശ്വാസ സമൂഹത്തെയും, ദൈവരാജ്യ ശുശ്രൂഷകരെയും ഒരുക്കുന്ന അഭിഷേകാഗ്നി ധ്യാനം അയർലണ്ടിന്റെ ആത്മീയ ഉണർവിന് സഹായകരമായിരിക്കും.

Share this news

Leave a Reply

%d bloggers like this: