ഇന്ത്യൻ വംശജനായ നീൽ മോഹൻ യൂട്യൂബ് സി.ഇ .ഓ ആയി സ്ഥാനമേറ്റു

ടെക് ലോകത്തെ വമ്പന്‍ കമ്പനികളുടെ തലപ്പത്തെ ഇന്ത്യന്‍ വംശജരുടെ പട്ടികയലേക്ക് നീല്‍ മോഹനും. പ്രമുഖ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന്റെ അമരക്കാരനായാണ് അമേരിക്കന്‍-ഇന്ത്യന്‍ വശജനായ നീല്‍ മോഹന്‍ കഴിഞ്ഞ ദിവസം സ്ഥാനം ഏറ്റെടുത്തത്.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, അഡോബി സിഇഒ ശന്തനു നാരായണ്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ എന്നിവരുടെ പട്ടികയില്‍ ഇനി നീല്‍ മോഹനും ഭാഗമാവും. യുട്യൂബിന്റെ ചീഫ് പ്രൊഡക്ട് ഓഫീസര്‍ സ്ഥാനത്തുനിന്നുമാണ് നീല്‍മോഹന്‍ സി.ഇ.ഒ സ്ഥാനത്തേക്കെത്തുന്നത്. മുന്‍ സി.ഇ.ഒ സൂസന്‍ വോക്കിജി സ്ഥാനമൊഴിഞ്ഞതോടെയാണ് ഈ അവസരം നീല്‍ മോഹനിലേക്കെത്തിയത്.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും സ്റ്റാന്‍ഫോര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും എംബിഎയും പൂര്‍ത്തിയാക്കിയ നീല്‍മോഹന്‍ 2008 ലാണ് ഗൂഗിളില്‍ ചീഫ് പ്രൊഡക്ട് ഓഫീസറായി ചേര്‍ന്നത്. ഇതിനുമുന്‍പ് മൈക്രോസോഫ്റ്റിലും അദ്ദേഹം ജോലി ചെയ്തിരുന്നു

Share this news

Leave a Reply

%d bloggers like this: