അയർലൻഡിൽ കഴിഞ്ഞ വർഷം മോഷ്ടിക്കപ്പെട്ടത് 4000 സെക്കന്റ് ഹാൻഡ് ഇംപോര്‍ട്ടഡ് കാറുകൾ ; മുന്നറിയിപ്പുമായി ഗാർഡ

അയര്‍ലന്‍ഡില്‍ സെക്കന്റ് ഹാന്റ് ഇംപോര്‍ട്ടഡ് കാറുകളുടെ മോഷണത്തില്‍ വലിയ വര്‍ദ്ധനവെന്ന് ഗാര്‍ഡയുടെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള നാലായിരം വാഹനങ്ങളണ് കഴിഞ്ഞ‍ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് മോഷ്ടിക്കപ്പെട്ടത്.

മോഷ്ടിക്കപ്പെട്ട സെക്കന്റ് ഹാന്റ് കാറുകളുടെ എണ്ണത്തില്‍ 2021 നേക്കാള്‍ 52 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായിട്ടുള്ളതെന്ന് ഗാര്‍ഡ റിപ്പോര്‍ട്ടില്‍ പറയുന്നു. immobiliser. അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത ടൊയോട്ടയുടെ കാറുകള്‍ വലിയ തോതില്‍ മോഷ്ടിക്കപ്പെടുന്നതായുള്ള വാര്‍ത്തകള്‍ ഇതിനുമുന്‍പ് തന്നെ പുറത്തുവന്നിരുന്നു.

immobiliser ഇല്ലാത്ത വാഹനങ്ങള്‍ ഹോട്ട് വയറിങ്ങിലൂടെ എളുപ്പത്തില്‍ സ്റ്റാര്‍ട്ട് ചെയ്ത് മോഷ്ടിക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിയും. അലാം സംവിധാനങ്ങള്‍ ഇല്ലാത്ത വാഹനങ്ങളും കൂടുതലായി മോഷ്ടിക്കപ്പെടുന്നുണ്ട്.

കാറുകള്‍ വാങ്ങുന്നതിനു മുന്‍പായി സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള കാറാണെന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്ന് Garda National Crime Prevention Office ലെ ഉദ്യോഗസ്ഥന്‍ Mark Bolger കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. immobiliser ഇല്ലാത്ത വാഹനങ്ങളില്‍ സ്റ്റീയറിങ് വീല്‍ ലോക്ക്, ചെയിന്‍ എന്നിവ ഘടിപ്പിക്കുന്നതും ഉചിതമാണെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: