ഡബ്ലിൻ വിമാനത്താവളത്തിൽ തായ്‌വാൻ സ്വദേശിയിൽ നിന്നും 1.8 മില്യൺ യൂറോ മൂല്യം വരുന്ന കറൻസി പിടികൂടി

ഡബ്ലിന്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ തായ്‍വാന്‍ സ്വദേശിയില്‍ നിന്നും 1.8 മില്യണ്‍ യൂറോ മൂല്യം വരുന്ന കറന്‍സികള്‍ പിടികൂടി. അമ്പതു വയസ്സുകാരിനില്‍ നിന്നുമാണ് വന്‍തോതില്‍ കറന്‍സികള്‍ പിടികൂടിയത്. യൂറോ. യു.എസ് ഡോളര്‍, Sterling എന്നീ കറന്‍സികളായിരുന്നു റവന്യൂ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ഇയാളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

ലണ്ടനിലെ Gatwick വിമാനത്താവളത്തില്‍ നിന്നുമാണ് ഇയാള്‍ ഡബ്ലിനില്‍ എത്തിച്ചേര്‍ന്നത്. പിടിച്ചെടുത്ത തുക അയര്‍ലന്‍ഡില്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ എത്തിച്ചതെന്നാണ് സംശയിക്കുന്നത്.

Criminal Courts of Justice ന്റെ ഉത്തരവ് പ്രകാരം പിടിച്ചെടുത്ത കറന്‍സികള്‍ മൂന്ന് മാസത്തേക്ക് റവന്യൂ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് ഉണ്ടാവുക. അറസ്റ്റ് ചെയ്യപ്പെട്ട തായ്‍വാന്‍ സ്വദേശിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കും.

കള്ളക്കടത്ത്, അനധികൃത സാമ്പത്തിക ഇടപാടുകള്‍ എന്നിവ നടത്തുന്നവരെ ലക്ഷ്യം വച്ചുള്ള റവന്യൂ വിഭാഗത്തിന്റെ നടപടി നിലവില്‍ തുടരുകയാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ക്ക് 1800 295 295 നമ്പറിലൂടെ റവന്യൂ വിഭാഗത്തെ അറിയിക്കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: