ഡബ്ലിൻ സിറ്റിസൺഷിപ്പ് സെറിമണി ; പുതുതായി ഐറിഷ് പൗരത്വം നേടിയത് 1500 ആളുകൾ

ഡബ്ലിനില്‍ വെള്ളിയാഴ്ച നടന്ന സിറ്റിസണ്‍ഷിപ്പ് സെറിമണിയിലൂടെ ഐറിഷ് പൌരത്വം നേടിയത് 1500 പേര്‍. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കഴിഞ്ഞ ദിവസം RDS ഹാള്‍ നമ്പര്‍ 2 വില്‍ നടന്ന ചടങ്ങില്‍ വച്ച് ഔദ്യോഗികമായി ഐറിഷ് പൗരന്‍മാരായത്.

ആറ് വര്‍ഷത്തിനിടയില്‍ അയര്‍ലന്‍ഡില്‍ വച്ച് ആദ്യമായി നടക്കുന്ന ഇന്‍-പേഴ്സണ്‍ സിറ്റിസണ്‍ഷിപ്പ് സെറിമണിയാണ് ഇത്. കോവിഡ് കാലത്ത് ഓണ്‍ലൈനിലായിരുന്നു സിറ്റിസണ്‍ഷിപ്പ് സെറിമണികള്‍ നടന്നിരുന്നത്.

രണ്ട് പ്രത്യേക ചടങ്ങുകളായാണ് കഴിഞ്ഞദിവസം സിറ്റിസണ്‍ഷിപ്പ് സെറിമണി നടന്നത്. ആദ്യത്തെ സെറിമണി അഭിസംബോധന ചെയ്തുകൊണ്ട് ജസ്റ്റിസ് മിനിസ്റ്റര്‍ സൈമണ്‍ ഹാരിസ് സംസാരിച്ചു. അയര്‍ലന്‍ഡിനെ സംബന്ധിച്ചിടത്തോളവും, ഈ 1500 പേരെ സംബന്ധിച്ചിടത്തോളവും ഇത് ഒരു നല്ല ദിനമാണെന്ന് അദ്ദേഹം പറഞ്ഞു. Minister for Integration, Roderic O’Gorman ആയിരുന്നു രണ്ടാമത്തെ സെറിമണി അഭിസംബോധന ചെയ്തത്.

Share this news

Leave a Reply

%d bloggers like this: