Kildare ൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോളണ്ട് പൗരൻ മരണപ്പെട്ടു

Kildare ലെ ന്യൂബ്രിഡ്ജില്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പോളിഷ് പൗരന്‍ മരണപ്പെട്ടു. ബുധനാഴ്ച രാവിലെയോടെയായിരുന്നു ഇദ്ദേഹത്തെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് Naas ജനറല്‍ ഹോസ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

വീട്ടില്‍ നടന്ന തര്‍ക്കത്തിനിടയിലാണ് ഇയാള്‍ക്കെതിരെ ആക്രമം നടന്നതെന്നാണ് ലഭ്യമാവുന്ന വിവരം. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന മുപ്പത്കാരനായ ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ന്യൂബ്രിഡ്ജ് ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണ്.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ന്യൂബ്രിഡ്ജ് ഗാര്‍ഡ സ്റ്റേഷനിലോ, ഗാര്‍ഡ് കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: