അയർലൻഡിൽ സർക്കാർ അഭയാർത്ഥി കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ എണ്ണം ആദ്യമായി 20000 കടന്നു

അയര്‍ലന്‍ഡിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ അക്കമഡേഷന്‍ കേന്ദ്രങ്ങളില്‍ (direct provision and emergency international protection accommodation )കഴിയുന്നവരുടെ എണ്ണം ഇതാദ്യമായി 20000 കടന്നു. Department of Integration ഏറ്റവുമൊടുവിലായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 20001 പേരാണ് ഇത്തരത്തില്‍ താമസിക്കുന്നത്. ഇവരില്‍ 4,096 കുട്ടികളും ഉള്‍പ്പെടും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തെ കണക്കുകളെ അപേക്ഷിച്ച് ഇരട്ടിയോളം അധികം ആളുകള്‍ നിലവില്‍ ഇത്തരം കേന്ദ്രങ്ങളില്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 ലെ കണക്ക് പ്രകാരം 10447 പേരായിരുന്നു സ്റ്റേറ്റ് അക്കമഡേഷന്‍ കേന്ദ്രങ്ങളില്‍ താമസിച്ചിരുന്നത്.

ഡയറക്ട് പ്രൊവിഷനില്‍ താമസിക്കുന്ന 52 പേര്‍ക്ക് കൂടി ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് ലഭിച്ചതായി കഴിഞ്ഞ ദിവസം കത്ത് വഴി അറിയിച്ചിരുന്നു. ഇതോടെ ഈ ആളുകള്‍ ഡയറക്ട് പ്രൊവിഷനില്‍ നിന്നും എമര്‍ജന്‍സി അക്കമഡേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറണമെന്നായിരുന്നു അറിയിച്ചത്. ഡയറക്ട് പ്രൊവിഷന്‍ സെന്ററില്‍ കഴിയുന്ന20001 പേരില്‍ 5064 പേര്‍ക്ക് ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് ലഭിച്ചവരാണെന്ന് Department of Integration വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞു .

സ്റ്റേറ്റ് അക്കമഡേഷന്‍ കേന്ദ്രങ്ങളിലുള്ളവരുടെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകള്‍ പരിഗണിക്കുന്നതിന് നിലവില്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ലഭിച്ച ആളുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്നും Department of Integration വക്താവ് അറിയിച്ചു . അയര്‍ലന്‍ഡില്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് ലഭിച്ചവര്‍ക്ക് Housing Assistance Payment (HAP), ഹോംലസ്സ് സര്‍വ്വീസ് അടക്കമുള്ള സേവനങ്ങള്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കാന്‍ അര്‍ഹതയുണ്ട്.

Share this news

Leave a Reply

%d bloggers like this: