95 ശതമാനം ഐറിഷ് പ്രൊഫഷണലുകൾക്കും താത്പര്യം ‘ഫോർ-ഡേ വർക്കിങ് വീക്ക്’ സംവിധാനത്തോടെന്ന് സർവ്വേ ഫലം

അയര്‍ലന്‍ഡിലെ 95 ശതമാനം പ്രൊഫഷണലുകള്‍ക്കും താത്പര്യം ഫോര്‍-ഡേ വര്‍ക്കിങ് വീക്ക് സംവിധാനത്തോടെന്ന് സര്‍വ്വേ ഫലം. Hays Ireland നടത്തിയ സര്‍വ്വേയിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

അതേസമയം ഫോര്‍- ഡേ വര്‍ക്കിങ് വീക്ക് സംവിധാനം പിന്തുടരുന്ന സ്ഥാപനങ്ങളുടെ എണ്ണം 2022 ല്‍ 6 ശതമാനമായിരുന്നത് 2023 ല്‍ 3.5 ശതമാനം ആയി കുറഞ്ഞതായും Hays Ireland സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വ്വേയില്‍ പങ്കെടുത്ത 73 ശതമാനം പ്രൊഫഷണലുകളും ഫോര്‍-ഡേ വര്‍ക്കിങ് വീക്ക് സംവിധാനത്തില്‍ ജോലി ചെയ്യാനായി നിലവിലെ കമ്പനിയില്‍ നിന്നും മാറാന്‍ തയ്യാറാണ്. 22 ശതമാനം ആളുകള്‍ മറ്റു കമ്പനികളിലെ അവസരം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും, 5 ശതമാനം പേര്‍ ഈ ആവശ്യത്തിനായി നിലവിലെ കമ്പനി മാറാന്‍ തയ്യാറല്ല എന്നും പ്രതികരിച്ചു.

വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ തന്നെ ഫോര്‍ ഡേ വര്‍ക്കിങ് വീക്ക് സംവിധാനം വ്യാപകമാവുമെന്ന് പ്രതീക്ഷിക്കുന്നവരാണ് 81 ശതമാനം ആളുകളും. 19 ശതമാനം അളുകള്‍ ഇത് സാധ്യമാവില്ല എന്നും അഭിപ്രായപ്പെട്ടു.

ഫോര്‍ ഡേ വര്‍ക്കിങ് വീക്കിന്റെ ട്രയലുകളുടെ അടിസ്ഥാനത്തില്‍ 88 ശതമാനം ആളുകളും തങ്ങളുടെ പ്രൊഫഷണല്‍ ലൈഫിലും, പേഴ്സണല്‍ ലൈഫിലും ഇത് പോസിറ്റീവ് ആയ ഇംപാക്റ്റ് ഉണ്ടാക്കുന്നതായാണ് പ്രതികരിച്ചത്.

അതേസമയം 51 ശതമാനം പേര്‍ ഇത് കമ്പനികളിലെ ഉത്പാദന ശേഷിയെ ബാധിക്കുമെന്നുള്ള ആശങ്ക പ്രകടമാക്കി. ഈ സംവിധാനം കമ്പനികളിലെ ജീവനക്കാരില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നാണ് 22 പേര്‍ അഭിപ്രായപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: