അയർലൻഡിൽ റീട്ടെയിൽ മേഖലയിലെ ജീവനക്കാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു

അയര്‍ലന്‍ഡിലെ റീട്ടെയില്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ദ്ധനവ്. വിവിധ റീട്ടെയില്‍ ഗ്രൂപ്പുകളും, സംഘടനകളും കഴിഞ്ഞ ദിവസം RTÉ യുടെ പ്രൈം ടൈ പരിപാടിയില്‍ ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കി.

ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളും പീഢനങ്ങളും നിയന്ത്രണാതീതമാണെന്ന് നാലായിരത്തോളം റീട്ടെയില്‍ ഷോപ്പുകള്‍‍ ഭാഗമായ ട്രേഡ് അസോസിയേഷന്‍ RGDATA യുടെ പ്രതിനിധി പറഞ്ഞു. അക്രമങ്ങള്‍, ജീവനക്കാരെ അപമാനിക്കല്‍, കടകളിലെ മോഷണം, വംശീയ അതിക്രമങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ എന്നിവ മൂലം ജീവനക്കാരും, ഷോപ്പ് ഉടമകളും പൊറുതിമുട്ടുകയാണെന്ന് RGDATA ഡയറക്ടര്‍ ജനറല്‍ Tara Buckley പറഞ്ഞു. കടകളിലെ യുവാക്കളായ ജീവനക്കാരാണ് കുടുതല്‍ അതിക്രമങ്ങള്‍ നേരിടുന്നത്, വിദേശികളായ ജീവനക്കാര്‍ക്ക് നേരെ തുപ്പല്‍, ചവിട്ട്, ഇടി, ആക്രോശം, തുടങ്ങിയവ പതിവാണെന്നും Tara Buckley പറഞ്ഞു.

കടയിലെ വൈന്‍ ബോട്ടിലുകള്‍ പൊട്ടിച്ച ശേഷം കുപ്പിച്ചില്ലുമായി തനിക്ക് നേരെ അക്രമികള്‍ വന്നതായും, തന്റെ മകനുനേരെ കത്തി കാട്ടിയതായും ലിമറിക്കില്‍ അഞ്ചോളം Spar ഷോപ്പുകള്‍ നടത്തുന്ന Shane Gleeson പറഞ്ഞു. ഇത്തരങ്ങള്‍ അക്രമങ്ങള്‍ ഒരുതരം ‘പകര്‍ച്ചവ്യാധിയായി’ മാറുകയാണെന്നാണ് മയോയില്‍ Clarke’s XL ഷോപ്പ് നടത്തുന്ന സഹോദരികളായ Sheila, Catherine എന്നിവര്‍ പറഞ്ഞത്.

RGDATA ഈയിടെ നാനൂറോളം സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പുകള്‍, എന്നിവയില്‍ നടത്തിയ സര്‍വ്വേയില്‍ 95 ശതമാനം ഇടങ്ങളിലും കഴിഞ്ഞ 12 മാസത്തിനിടയില്‍ ഇത്തരം അക്രമങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 93 ശതമാനം ഇടങ്ങളിലും മോഷണങ്ങളും നടന്നിരുന്നതായി സര്‍വ്വേയില്‍ നിന്നും വ്യക്തമായതായി RGDATA പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: