കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി Accenture; അയർലൻഡിൽ ജോലി നഷ്ടമാവുക 400 പേർക്ക്

ആഗോളതലത്തില്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള നടപടിക്കൊരുങ്ങി പ്രമുഖ കണ്‍സള്‍ട്ടന്‍സി കമ്പനിയായ Accenture. ലോകത്താകമാനം 19000 പേര്‍ക്കാണ് ഇതുമൂലം ജോലി നഷ്ടമാവുക. അയര്‍ലന്‍ഡില്‍ 400 ജീവനക്കാര്‍ക്കും ജോലി നഷ്ടമാവും. ഹ്യൂമണ്‍ റിസോഴ്സ്, ഫിനാന്‍സ്, അഡ്മിനിസ്ട്രേഷന്‍ വിഭാഗങ്ങളിലുള്ള ജീവനക്കാരെയാണ് കൂടുതലായും പിരിച്ചുവിടുക.

തങ്ങളുടെ ബിസിനസ് ഓപ്പറേഷനുകളുടെ വിശകലനത്തിന് ശേഷം, ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കമ്പനി കടക്കുകയാണെന്ന് Accenture വക്താവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഈ നടപടി അയര്‍ലന്‍ഡ‍ിലെ 400 ജീവനക്കാരെ ബാധിക്കുമെന്നും ഈ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

കമ്പനിയുടെ പിരിച്ചുവിടല്‍ പദ്ധതികള്‍ സംബന്ധിച്ച് ഡിപ്പാര്‍ട്മെന്റ് ഓഫ് എന്റര്‍പ്രൈസ് മിനിസ്റ്റര്‍ Simon Coveney യെയും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ 6500 പേരാണ് അയര്‍ലന്‍ഡില്‍ Accenture ല്‍ ജോലി ചെയ്യുന്നത്. മൂന്ന് വര്‍ഷം കൊണ്ട് രാജ്യത്ത് 500 തൊഴിലുകള്‍ കൂടെ സൃഷ്ടിക്കാന്‍ പദ്ധതിയുള്ളതായി കമ്പനി അധികൃതര്‍ 2021 ല്‍ പ്രഖ്യാപിച്ചിരുന്നു. പ്രധാമായും കോര്‍ക്ക്, Munster ഏരിയകളിലായിരുന്നു കൂടുതല്‍ പേര്‍ക്ക് അവസരമുണ്ടാവുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. എന്നാല്‍ മുന്‍പ് നടത്തിയ ഈ പ്രഖ്യാപനത്തിന് വിരുദ്ധമായാണ് കമ്പനിയുടെ പുതിയ തീരുമാനം.

Share this news

Leave a Reply

%d bloggers like this: