യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഐറിഷ് പാർലിമെന്റ് സംയുക്ത യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഐറിഷ് പാര്‍ലിമെന്റിന്റെ ഇരുസഭകളുടെയും സംയുക്തയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഏപ്രില്‍ 11 ന് അയര്‍ലന്‍ഡ‍ിലെത്തുന്ന അദ്ദേഹം ഏപ്രില്‍ 13 വ്യാഴാഴ്ചയാണ് പാര്‍ലിമെന്റില്‍ സംസാരിക്കുക.

Ceann Comhairle, Seán Ó Fearghaíl, Cathaoirleach of the Seanad, Jerry Buttimer എന്നിവരാണ് ജോ ബൈഡനെ പാര്‍ലിമെന്റ് യോഗത്തിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്. അയര്‍ലന്‍ഡ് പാര്‍ലിമെന്റിനെ അഭിസംബോധന ചെയത് സംസാരിക്കുന്ന നാലാമത്തെ യു.എസ് പ്രസിഡന്റാവും ജോ ബൈഡന്‍. ഇതിനുമുന്‍പ് ബില്‍ ക്ലിന്റണ്‍, റൊണാള്‍ഡ് റീഗന്‍, ജോണ്‍.എഫ് .കെന്നഡി എന്നിവര്‍ പാര്‍ലിമെന്റില്‍ സംസാരിച്ചിരുന്നു.

ജോ ബൈഡന്റെ ഐറിഷ് സന്ദര്‍ശനം സംബന്ധിച്ച് വൈറ്റ് ഹൌസില്‍ നിന്നുള്ള സ്ഥിരീകരണവും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഏപ്രില്‍ 11 മുതല്‍ 14 വരെ അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ജോ ബൈഡന്റെ കൂടിക്കാഴ്ചകള്‍ സംബന്ധിക്കുന്ന വിവരങ്ങളും വൈറ്റ് ഹൌസ് പ്രസ്സ് സെക്രട്ടറി പുറത്തുവിട്ട പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി ലിയോ വരദ്കര്‍, പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സ് എന്നിവരുമായുള്ള കൂടിക്കാഴ്ചകളും ഇതില്‍ ഉള്‍പ്പെടും. ‍ഡബ്ലിന‍്, Louth, മയോ എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന് പരിപാടികളുള്ളത്. വരുന്ന ചൊവ്വാഴ്ചയോടെ ബെല്‍ഫാസ്റ്റിലെത്തുന്ന അദ്ദേഹം അവിടെ നിന്നും Louth ലേക്കും, തുടര്‍ന്ന് ഡബ്ലിനിലേക്കുമെത്തും.

യു.എസ് പ്രസിഡന്റ് ജോ ബൈഡനെ അയര്‍ലന്‍ഡിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിയുന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു വിശിഷ്ടമായ അവസരമാണെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയവും സാമ്പത്തികപരമായതുമായ ബന്ധം മെച്ചപ്പെടുത്താനും ഇരു രാജ്യങ്ങളും തമ്മിലുള്ള സൌഹൃദ്യം ശക്തമാക്കാനുമുള്ള ഒരു അവസരവുമാണ് ഇതെന്നും ലിയോ വരദ്കര്‍ പറഞ്ഞു. എല്ലാത്തിലുമുപരി ഒരു ഐറിഷ്-അമേരിക്കന്‍ പ്രസിഡന്റിനെ സ്വന്തം നാട്ടിലേക്ക് ക്ഷണിക്കാനുള്ള ഒരു അവസരമായി താന്‍ ഇതിനെ കാണുന്നുവെന്നും വരദ്കര്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: