ന്യൂബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ -വിഷു ആഘോഷം ഏപ്രിൽ 22 ന്

ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ഈസ്റ്റർ / വിഷു ആഘോഷം ഏപ്രിൽ 22 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ Ryston Sports & social ക്ലബ് പ്രീമിയം ഹാളിൽ വെച്ച് നടത്തപ്പെടുന്നു. സാംസ്‌കാരിക സമ്മേളനം, വിഷു കണി ഒരുക്കൽ, എഗ്ഗ് ഹണ്ടിങ്‌, തംബോല, കുട്ടികൾക്കുള്ള മാജിക് , ഫേസ് പെയിന്റിംഗ് എന്നിവയ്ക്ക് ശേഷം സമൃദ്ധമായ നാടൻ വിഷു / ഈസ്റ്റർ സദ്യയും ഒരുക്കിയിരിക്കുന്നു.

എല്ലാ ന്യൂബ്രിഡ്ജ് മലയാളി കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും, ഏവർക്കും ഈസ്റ്റര്‍- വിഷു-ഈദ് ആശംസകൾ നേരുന്നതായും NMA ഭാരവാഹികള്‍ അറിയിച്ചു. Camile Newbridge, Select Asia Blanchardstown, Select Asia Newbridge, Spice bazar Tallaght, Confident Travels തുടങ്ങിയ സ്ഥാപനങ്ങൾ ഈ പരിപാടിയുമായി ഊഷ്മളമായി സഹകരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: