കോർക്ക് മലയാളി പ്രവാസി അസോസിയേഷന്റെ ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 22 ശനിയാഴ്ച

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 22 ശനിയാഴ്ച. St Finbarr’s National Club Togher T12DC58-ല്‍ വച്ച് വൈകിട്ട് 4 മണി മുതല്‍ രാത്രി 9 മണി വരെ നടത്തപെടുന്നു.

Catch The Beat സിനിമാറ്റിക് ഡാന്‍സ് കോംപറ്റീഷന്‍ അടക്കം ഒരുപിടി പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്നത്. Rhythm Voice of Nenagh അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഇവന്റ്, ലക്കി ഡ്രോ , CPMA യുടെ നേതൃത്വത്തിൽ നടത്തിയ Inspire 2023 painting competition ന്റെ prize distribution നും കൂടാതെ വിവിധ കലാപരിപാടികളും നടത്തപെടുന്നു. Light & Sounds – മാസ് ഇവന്റ് ആണ്.

Catch The Beat Cinematic Dance Competition 2023-യുടെ നിബന്ധനകള്‍:

കുറഞ്ഞത് 2-ഉം, പരമാവധി 9-ഉം പേരും അടങ്ങിയ ഗ്രൂപ്പായി വേണം മത്സരത്തില്‍ പങ്കെടുക്കാന്‍.

ഒരോ ഗ്രൂപ്പിനും 25 യൂറോ ആണ് രജിസ്‌ട്രേഷന്‍ ഫീസ്.

ഏത് ഭാഷയിലെ സിനിമാ ഗാനം വേണമെങ്കിലും മത്സരത്തിനായി തെരഞ്ഞെടുക്കാം. പരമാവധി ദൈര്‍ഘ്യം 8 മിനിറ്റ്.

ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.

ഒരു മത്സരാര്‍ത്ഥിക്ക് ഒന്നിലധികം ഗ്രൂപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല.

മത്സരത്തിനിടെയുണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങളില്‍ CPMA-യ്ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല.

ഓഡിയോ ഫയല്‍ അയയ്‌ക്കേണ്ട ഇമെയില്‍: corkpravasi2010@gmail.com (ഏപ്രില്‍ 20 അവസാന തീയതി)

മത്സരത്തില്‍ ഒന്നാം സമ്മാനം 200 യൂറോ, രണ്ടാം സമ്മാനം 100 യൂറോ, മോസ്റ്റ് പോപ്പുലര്‍ ടീമിന് സമ്മാനം 50 യൂറോ.

കൂടുതല്‍ വിവരങ്ങള്‍ക്ക് Cork Pravasi Malayali ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

Spice Town Asian Super Market, Apache Pizza Bishopstown, Confident Travel Limited, Ruchi Catering, Kera, Nila, , Indian Spice Kitchen എന്നിവരാണ് പ്രധാന സ്പോൺസർമാർ.

Olive Catering, Joshys Homely Food, Janz Bakez, Nutri Foods എന്നിവരുടെ ഭക്ഷണ സ്റ്റാൾ ഉണ്ടാകും.

9 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് ടിക്കറ്റ് നിരക്ക് 10 യൂറോ.

ടിക്കറ്റുകള്‍ക്കായി ബന്ധപ്പെടുക:

0892259173, 0876612719
0871533775, 0892738605

Share this news

Leave a Reply

%d bloggers like this: