ഡബ്ലിനിൽ കെട്ടിട നിർമ്മാണത്തിനിടെ അഞ്ചോളം പേരുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തു

ഡബ്ലിനില്‍ കെട്ടിട നിർമ്മാണത്തിനിടെ അഞ്ചോളം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. ഡബ്ലിന്‍ 12-ലെ Clonshaugh-ല്‍ കെട്ടിട നിർമ്മാണത്തിനായി നിലം കുഴിക്കവേയാണ് സംഭവം.

പ്രദേശം പ്രാചീനകാലത്ത് മനുഷ്യരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്യാനായി ഉപയോഗിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇവിടെ നിന്നും മൃഗങ്ങളുടെ അസ്ഥികൂടങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഇവിടെ നിന്നും കണ്ടെടുത്ത മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ വളരെ പഴക്കമേറിയതാണെന്നും, നിലവില്‍ ഗാര്‍ഡ അന്വേഷണം ആവശ്യമായി വരില്ലെന്നുമാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി നരവംശശാത്രജ്ഞര്‍ പ്രദേശം സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് ശേഷമാകും ഇത് ആരുടെ ഭൗതികാവശിഷ്ടങ്ങളാണെന്നും, എങ്ങനെയാണ് ഇവ ഇവിടെ മറവ് ചെയ്യപ്പെട്ടതെന്നും അറിയാന്‍ സാധിക്കുക. നാഷണല്‍ മ്യൂസിയം ഓഫ് അയര്‍ലണ്ടും സംഭവത്തില്‍ പരിശോധന നടത്തും. പ്രദേശം ഗാര്‍ഡ സീല്‍ ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: