ലിമറിക് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ പത്താം വാർഷിക പെരുന്നാൾ മെയ് 5,6 തീയതികളിൽ

മലങ്കര ഓർത്തഡോക്സ് സഭയുടെ അയർലണ്ടിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള  പ്രഥമ ദേവാലയമായ ലിംറിക്ക് സെൻറ് ജോർജ് പള്ളിയിലെ വലിയ പെരുന്നാൾ മെയ് മാസം 5, 6 വെള്ളി, ശനി തീയതികളിൽ ആഘോഷപൂർവ്വം നടത്തപ്പെടുന്നു.

അഞ്ചാം തീയതി 5 മണിക്ക് സന്ധ്യ നമസ്കാരവും, വചന ശുശ്രൂഷയും, പ്രദക്ഷിണവും ഉണ്ടായിരിക്കും.

വലിയ പെരുന്നാൾ ദിനമായ ആറാം തീയതി ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് പ്രഭാത നമസ്കാരവും, 9:30ന് വിശുദ്ധ കുർബാനയും നടത്തപ്പെടും തുടർന്ന് പ്രദക്ഷിണം, ആശിർവാദം, നേർച്ച വിളമ്പ്, ലേലം, സൺ‌ഡേസ്കൂൾ വിദ്യാർത്ഥികളുടെ കലാമത്സരം തുടങ്ങിയവ ഉണ്ടായിരിക്കും.

പെരുന്നാൾ ശുശ്രൂഷുകൾക്ക് ഫാ. എൽദോ വർഗീസ്  കാർമികത്വം വഹിക്കും. വികാരി ഫാ. നൈനാൻ കുറിയാക്കോസ്, കൈക്കാരൻ സജി ജോയ് പുളിമലയിൽ, സെക്രട്ടറി രഞ്ജി ചാക്കോ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം വഹിക്കും. എല്ലാവർക്കും വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയും ക്രമീകരിക്കുന്നതാണ്. നേർച്ച കാഴ്ചകളോടെ എല്ലാ വിശ്വാസികളും പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Share this news

Leave a Reply

%d bloggers like this: