താലയിൽ നിന്നും കാണാതായ റെബേക്കയെ (15) കണ്ടെത്താൻ സഹായിക്കാമോ?

ഡബ്ലിനില്‍ നിന്നും കാണാതായ കൗമാരക്കാരിയെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. Rebeca Carpaci എന്ന 15-കാരിയെയാണ് ഏപ്രില്‍ 24 മുതല്‍ താലയില്‍ നിന്നും കാണാതായത്. ഇവര്‍ വടക്കന്‍ അയര്‍ലണ്ടില്‍ എത്തിയിരിക്കാമെന്ന് സംശയമുണ്ട്.

5 അടി 2 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം എന്നിവയ്‌ക്കൊപ്പം കറുത്ത തലമുടി, ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍ എന്നിവയുമാണ് റെബേക്കയുടെ പ്രത്യേകതകള്‍.

റെബേക്കയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ വിവരമറിയിക്കുക:
Tallaght Garda Station on 01 666 6000
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: