മീത്തിൽ കോവിഡ് ടെസ്റ്റ് കിറ്റുകളുമായി പോയ ലോറി മോഷ്ടിച്ചു

കൗണ്ടി മീത്തില്‍ കോവിഡ്-19 ടെസ്റ്റ് കിറ്റുകളുമായി വരികയായിരുന്ന ലോറി മോഷണം പോയ സംഭവം ഗാര്‍ഡ അന്വേഷിക്കുന്നു. Slane പ്രദേശത്ത് വച്ച് ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

Fennor-ലെ N2 ഡബ്ലിന്‍ റോഡില്‍ പാര്‍ക്ക് ചെയ്തപ്പോള്‍ ഒരു സംഘം ആളുകള്‍, ഡ്രൈവറെ ലോറിക്കുള്ളില്‍ പിടിച്ച് വച്ച ശേഷം ലോറിയുമായി പോകുകയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഡ്രൈവറെ ഭീഷണിപ്പെടുത്തിയ ശേഷം പിന്നീട് ലോറിയില്‍ നിന്നും ഇറക്കിവിട്ടു. ഇദ്ദേഹത്തിന് പരിക്കുകളൊന്നും ഏറ്റിട്ടില്ല.

പുറത്തിറങ്ങിയ ഡ്രൈവര്‍ സംഭവം ഗാര്‍ഡയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഗാര്‍ഡ നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ചയോടെ ലോറി കണ്ടെടുത്തെങ്കിലും കോവിഡ് ടെസ്റ്റ് കിറ്റുകള്‍ മോഷ്ടിക്കപ്പെട്ടിരുന്നു.

സംഭവത്തില്‍ ദൃക്‌സാക്ഷികളുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് ഗാര്‍ഡ അറിയിച്ചു. Collon-ഉം south of Slane-നും ഇടയിലുള്ള N2 Fennor Road-ല്‍ ചൊവ്വാഴ്ച രാത്രി 11 മണിക്കും, 12.30-നും ഇടയില്‍ യാത്ര ചെയ്തവര്‍ മോഷ്ടാക്കളെ കണ്ടിരിക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ തങ്ങളുടെ വാഹനങ്ങളുടെ ഡാഷ് ക്യാമറകളും പരിശോധിക്കണം.

മോഷ്ടിക്കപ്പെട്ട കിറ്റുകള്‍ വില്‍പ്പനയ്ക്കായി എത്തിച്ചാലും തൊട്ടടുത്ത ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണം:
Navan Garda Station on 046 907 9930, the Garda Confidential Line on 1800 666 111, Crimestoppers 1800 250 025.

Share this news

Leave a Reply

%d bloggers like this: