അയർലണ്ടിലെ ബസുകളിൽ കോൺടാക്ട്ലെസ്സ് പേയ്മെന്റ് സംവിധാനം സ്ഥാപിക്കാൻ സർക്കാർ

അയര്‍ലണ്ടിലെ ബസുകളില്‍ കോണ്‍ടാക്ട്‌ലെസ്സ്, ഫോണ്‍ പേയ്‌മെന്റ് എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാനൊരുങ്ങി സര്‍ക്കാര്‍. മെയ് മാസം അവസാനത്തോടെ പദ്ധതി പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.

പൊതുഗതാഗത സംവിധാനങ്ങളില്‍ കോണ്‍ടാക്ട്‌ലെസ്സ് പേയ്‌മെന്റ് സൗകര്യം നടപ്പിലാക്കുന്നതിന് താന്‍ മുന്‍ഗണന നല്‍കുന്നതായി ഗതാഗതമന്ത്രി ഈമണ്‍ റയാന്‍ പറഞ്ഞു. 2023 അവസാനത്തോടെ കോണ്‍ടാക്ട്‌ലെസ്സ് പേയ്‌മെന്റ് സൗകര്യം ലഭ്യമാകുമെന്ന് മുന്‍ Dublin Bus സിഇഒ ആയ Ray Coyne-ഉം നേരത്തെ പറഞ്ഞിരുന്നു.

പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി അവസാനഘട്ടത്തിലേയ്ക്ക് അടുക്കുകയാണെന്നും, ഈ മാസം അവസാനത്തോടെ ഏതാനും ബസുകളില്‍ സ്ഥാപിക്കുമെന്നും മന്ത്രി റയാനുമായി ബന്ധപ്പെട്ട വക്താവ് അറിയിച്ചു. ഉപകരണങ്ങളുടെ സുരക്ഷാ പരിശോധന അടക്കമുള്ളവ അടുത്തയാഴ്ചയോടെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Bus Éireann, Dublin Bus അടക്കമുള്ള Public Service Obligation (PSO) സര്‍വീസുകളില്‍ ഇവ സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്.

സ്മാര്‍ട്ട് ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍ മുതലായവ ഉപയോഗിച്ച് പൊതുഗതാഗതസംവിധാനങ്ങളില്‍ പണമടയ്ക്കാനുള്ള സൗകര്യം പല രാജ്യങ്ങളിലും നിലവിലുണ്ട്. ലണ്ടനില്‍ 2014 മുതല്‍ ഈ സംവിധാനമുണ്ട്.

അയര്‍ലണ്ടിലെ റൂറല്‍ സര്‍വീസ് ബസുകളില്‍ Leap Card-കള്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായതായി Ryan പറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ 80,000 Young Adult Leap Card-കളും നല്‍കി.

അതേസമയം Dublin Bus-ലെ ഐടി സംവിധാനം കാലഹരണപ്പെട്ടതാണെന്നും, അടിമുടി പരിഷ്‌കരിക്കണമെന്നും മന്ത്രി റയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. പുതിയ ഐടി സംവിധാനത്തിനായി പണം ചെലവിടാന്‍ National Transport Authority പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: