ഡബ്ലിൻ, വിക്ക്ലോ കടകളിൽ മോഷണം; രണ്ടു പേർ അറസ്റ്റിൽ

ഡബ്ലിനിലും വിക്ക്‌ലോയിലുമായി നടന്ന മോഷണസംഭവങ്ങളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗാര്‍ഡ. ഇവിടങ്ങളിലെ വിവിധ കടകളിലായാണ് ഞായറാഴ്ച രാവിലെ 7.30-നും, 9 മണിക്കും ഇടയില്‍ മൂന്ന് മോഷണങ്ങള്‍ നടന്നത്. ഒരിടത്ത് മോഷണശ്രമവും നടന്നു.

തുടര്‍ന്ന് ഗാര്‍ഡ നടത്തിയ അന്വേഷണത്തില്‍ കൗണ്ടി വിക്ക്‌ലോയില്‍ നിന്നും രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തു. ഒരു വാഹനവും പിടിച്ചെടുത്തു. പിടികൂടിയവരില്‍ ഒരാള്‍ക്ക് 20-ലധികവും, മറ്റേയാള്‍ക്ക് 30-ലധികവും പ്രായമുണ്ട്.

Share this news

Leave a Reply

%d bloggers like this: