കോർക്കിൽ വെടിവെപ്പ്, ഒരാൾ ആശുപത്രിയിൽ; സാക്ഷികളെ തേടി ഗാർഡ

വെടി കൊണ്ട പരിക്കുമായി ഒരാള്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടിയ സംഭവം ഗാര്‍ഡ അന്വേഷിക്കുന്നു. ഇന്ന് രാവിലെ 5 മണിയോടെയാണ് തോക്കില്‍ നിന്നും വെടിയേറ്റ പുരുഷന്‍ പരിക്കുകളോടെ ആശുപത്രിയിലെത്തിയത്.

ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു.

ഇന്ന് (വെള്ളിയാഴ്ച) രാവിലെ 5-നും 5.45-നും ഇടയ്ക്ക് കോര്‍ക്ക് സിറ്റിയിലെ Wilton പ്രദേശത്ത് ഉണ്ടായിരുന്ന ആര്‍ക്കെങ്കിലും സംഭവത്തെ പറ്റി എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു. ഡാഷ് ക്യാമിലെയും, സിസിടിവിയിലെയും ദൃശ്യങ്ങളും ഓരോരുത്തരും പരിശോധിക്കണം.

വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
Togher Garda Station on 021 494 7120
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: